സുസുകി സാഫ് കപ്പിന് ഇന്ന് ബംഗ്ലാദേശിൽ തുടക്കമാകും. ഇന്ന് വൈകിട്ട് നേപ്പാളും പാകിസ്ഥാനും തമ്മിൽ നടക്കുന്ന പോരാട്ടത്തോടെയാകും ടൂർണമെന്റിന് തുടക്കമാവുക. 7 ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുക്കുന്നത്. ബംഗ്ലാദേശ്, പാകിസ്താൻ, ഭൂട്ടാൻ, നേപ്പാൾ എന്നിവർ ഗ്രൂപ്പ് എയിലും, ഇന്ത്യ, മാൽഡീവ്സ്, ശ്രീലങ്ക എന്നിവർ ഗ്രൂപ്പ് ബിയിലുമാണ് മത്സരിക്കുന്നത്.
ഗ്രൂപ്പിലെ ആദ്യ രണ്ട് സ്ഥാനക്കാർ സെമിയിലേക്ക് കടക്കും. ഇന്ത്യയുടെ ആദ്യ മത്സരം നാളെ ശ്രീലങ്കയ്ക്ക് എതിരെയാണ്. മത്സരം നാളെ ആണ് എങ്കിലും അവസാന ടീമിനെ ഇതുവരെ ഇന്ത്യ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. യുവതാരങ്ങളുടെ ടീമിനെയാണ് ഇന്ത്യ ബംഗ്ലാദേശിലേക്ക് അയച്ചിരിക്കുന്നത്. സുഭാഷിശ് ബോസ് ഇന്ത്യയുടെ ക്യാപ്റ്റൻ ആം ബാൻഡ് അണിയും.
മലയാളി സാന്നിദ്ധ്യമായി ആഷിക് കുരുണിയനും ടീമിനൊപ്പം ഉണ്ട്. കഴിഞ്ഞ തവണ ഇന്ത്യ ആയിരുന്നു സാഫ് കപ്പ് ജേതാക്കളായത്. ഇതുവരെ ഏഴു തവണ ഇന്ത്യ സാഫ് കപ്പ് ഉയർത്തിയിട്ടുണ്ട്.