സൗത്ത് ഏഷ്യൻ ഫുട്ബോൾ ഫെഡറേഷൻ (സാഫ്) അടുത്ത വർഷം മുതൽ സാഫ് ക്ലബ് ചാമ്പ്യൻഷിപ്പ് ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചു. സാഫ് എക്‌സിക്യൂട്ടീവ് കമ്മിറ്റിയാണ് തീരുമാനം എടുത്തത്, അടുത്ത വർഷം പകുതി മുതൽ ഹോം ആൻഡ് എവേ അടിസ്ഥാനത്തിൽ ചാമ്പ്യൻഷിപ്പ് ആരംഭിക്കാനാണ് പദ്ധതി.
ഈ വർഷം ധാക്കയിൽ നടത്താനിരുന്ന സാഫ് ക്ലബ് ചാമ്പ്യൻഷിപ്പിന്റെ ഉദ്ഘാടന പതിപ്പ് 2024ലേക്ക് മാറ്റി. പാകിസ്ഥാൻ, ശ്രീലങ്ക, നേപ്പാൾ, ഭൂട്ടാൻ എന്നിവിടങ്ങളിൽ നിന്നുള്ള ഓരോ ടീമും ഇന്ത്യ, ബംഗ്ലാദേശ്, മാൽഡീവ്സ് എന്നിവിടങ്ങളിൽ നിന്നുള്ള രണ്ട് ടീമുകളും ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കും.
SAFF പ്രസിഡന്റ് കാസി സലാഹുദ്ദീൻ ഈ തീരുമാനത്തിൽ സന്തോഷം പ്രകടിപ്പിച്ചു, ദക്ഷിണേഷ്യയിലെ ഏറ്റവും മികച്ച ക്ലബ് ടീമുകൾക്ക് അവരുടെ കഴിവുകൾ പ്രകടിപ്പിക്കാനും പരസ്പരം മത്സരിക്കാനും സാഫ് ക്ലബ് ചാമ്പ്യൻഷിപ്പ് ഒരു വേദിയൊരുക്കുമെന്ന് അദ്ദേഹ. പറഞ്ഞു.