കേരള ബ്ലാസ്റ്റേഴ്സ് ഗോൾ കീപ്പർ സച്ചിൻ സുരേഷിന് പരിക്ക്. ഇന്ന് ഫതോർഡ സ്റ്റേഡിയത്തിൽ നടക്കുന്ന എഫ്‌സി ഗോവയ്‌ക്കെതിരായ നിർണായക മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സിന് ഒപ്പം അവരുടെ ഒന്നാം ഗോൾകീപ്പർ സച്ചിൻ സുരേഷ് ഉണ്ടാകില്ല. പ്ലേഓഫിൽ സ്ഥാനം ഉറപ്പിക്കാനായി കഷ്ടപ്പെടുന്ന ബ്ലാസ്റ്റേഴ്സിന്, അദ്ദേഹത്തിന്റെ അഭാവം ആശങ്കയാകും.

കമൽജിത് സിംഗ് ഇന്ന് ബ്ലാസ്റ്റേഴ്സിനായി ഗോൾകീപ്പറായി അരങ്ങേറ്റം കുറിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ജനുവരി വിൻഡോയിൽ ആയിരുന്നു കമൽജിത് ബ്ലാസ്റ്റേഴ്സിൽ എത്തിയത്. സച്ചിനെ കൂടാതെ, നോഹ സദൗയിയും പരിക്കേറ്റതിനാൽ ഈ നിർണായക മത്സരത്തിൽ പങ്കെടുക്കാൻ സാധ്യതയില്ല.