കവരത്തി: കവരത്തിയിൽ നടന്ന മൂന്നാമത് ബോബി ആൻഡ് മറഡോണ ഫുട്ബോൾ സീസണിൽ റിഥം കിരീടം നേടി. ഏകപക്ഷീയമായ ഫൈനലിൽ എതിരില്ലാത്ത നാലു ഗോളുകൾക്കാണ് സീലൈൻ സ്പോർട്ട്സിനെ റിഥം തകർത്തത്.
ആദ്യ പകുതിയിൽ ശരത്തിന്റെ ഗോളിൽ ഒരു ഗോളിനു മുന്നിട്ട് നിന്ന റിഥം രണ്ടാം പകുതിയിൽ മൂന്ന് ഗോളുകൾ കൂടി അടിച്ച് ഗോൾ പട്ടിക പൂർണമാക്കി. ഫൈനലിലെ മാൻ ഓഫ് ദി മാച്ചും ടൂർണമെന്റിലെ ബെസ്റ്റ് പ്ലയറും കേരള സ്വദേശിയായ ശരത്താണ്. ഹാഷിം ആണ് ടൂർണമെന്റിലെ ടോപ് സ്കോറർ.
ലൂസേഴ്സ് ഫൈനലിൽ സന കൂൾ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് നോർത്തേൺ ബ്രദേഴ്സ് ക്ലബ്ബിനെ പരാജയപ്പെടുത്തി.
24 ടീമുകളാണ് ബോബി ആൻഡ് മറഡോണ മൂന്നാം സീസണിൽ പങ്കെടുത്തത്. കിരീട ജേതാക്കളായ റിഥം ക്ലബ്ബിനു മുപ്പതിനായിരം രൂപയും റണ്ണേഴ്സ് അപ്പായ സീലൈൻ സ്പോർട്സിനു പതിനയ്യായിരം രൂപയും സമ്മാനത്തുകയായി ലഭിച്ചു.
