റയാൻ മേസണെ താൽക്കാലിക പരിശീലകനാക്കാൻ സ്പർസ് ആലോചന

Newsroom

Picsart 23 04 24 18 35 51 968
Download the Fanport app now!
Appstore Badge
Google Play Badge 1

ന്യൂകാസിലിനോട് 6-1ന്റെ വലിയ പരാജയം ഏറ്റുവാങ്ങിയതോടെ സ്പർസിന്റെ ഇടക്കാല പരിശീലകൻ ക്രിസ്റ്റ്യൻ സ്റ്റെല്ലിനിയെ മാറ്റാൻ ക്ലബ് ആലോചിക്കുകയാണ്‌. ചെയർമാൻ ഡാനിയൽ ലെവി ഇതു സംബന്ധിച്ച് ചർച്ച ചെയ്യുന്നതായി ഫബ്രിസിയോ റിപ്പോയ് ചെയ്യുന്നു. കോണ്ടെ ക്ലബ് വിട്ടപ്പോൾ ആയിരുന്നു സ്റ്റെല്ലിനിയെ സ്പർസ് താൽക്കാലിക കോച്ചായി നിയമിച്ചത്. എന്നാൽ ഇപ്പോൾ ചാമ്പ്യൻസ് ലീഗ് യോഗ്യത ആശങ്കയിൽ ആയതോടെ ആണ് ഒരു മാറ്റം കൂടെ സ്പർസ് ആലോചിക്കുന്നത്.

Picsart 23 04 24 18 36 01 898

സ്റ്റെല്ലിനിയെ തന്റെ ചുമതലകളിൽ നിന്ന് ഒഴിവാക്കിയാൽ, സീസൺ അവസാനം വരെ ഇടക്കാല പരിശീലകനായി ചുമതലയേൽക്കുന്നതിൽ മുൻ സ്പർസ് താരം റയാൻ മേസണെ ആണ് സ്പർസ് ലക്ഷ്യമിടുന്നത്. ജോസ് മൗറീഞ്ഞോയെ പുറത്താക്കിയ സമയത്ത് 2020/2021 സീസണിന്റെ അവസാനത്തിൽ മേസൺ മുമ്പ് ടോട്ടൻഹാമിന്റെ ഇടക്കാല പരിശീലകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

നിലവിൽ ക്ലബ് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടില്ലെങ്കിലും ടോട്ടൻഹാമിന്റെ കോച്ചിംഗ് സ്റ്റാഫിന്റെ ഭാവി സംബന്ധിച്ച് തിരശ്ശീലയ്ക്ക് പിന്നിൽ ചർച്ചകൾ നടക്കുന്നുണ്ടെന്ന് വ്യക്തമാണ്.