ഇതിഹാസതാരം റൂഡ് വാൻ നിസ്റ്റൽ റൂയി അടുത്ത സീസണിൽ പി.എസ്.വി പരിശീലകൻ ആവും

മുൻ ഹോളണ്ട് മുന്നേറ്റ നിര താരം റൂഡ് വാൻ നിസ്റ്റൽ റൂയി ഡച്ച് ടീം പി.എസ്.വി അയിന്തോവൻ പരിശീലകൻ ആവും. നിലവിലെ പരിശീലകൻ റോജർ ഷിമിറ്റിന്റെ കരാർ അവസാനിക്കുന്നതോടെയാണ് അദ്ദേഹം പരിശീലക സ്ഥാനം ഏറ്റെടുക്കുക. മുൻ പി.എസ്.വി താരം കൂടിയായ നിസ്റ്റൽ റൂയി നിലവിൽ അവരുടെ യൂത്ത് ടീമുകളുടെ ചുമതലയും ഹോളണ്ട് ടീമിന്റെ അസിസ്റ്റന്റ് കോച്ചിന്റെ ചുമതലയും വഹിച്ചിരുന്നു.

20220331 183820

പി.എസ്.വി പരിശീലകൻ ആവുന്നത് സ്വപ്നമായിരുന്നു എന്നു പ്രതികരിച്ച അദ്ദേഹം പുതിയ ചുമതലയിൽ സന്തോഷവും രേഖപ്പെടുത്തി. 24 തവണ ഡച്ച് ജേതാക്കൾ ആയ പി.എസ്.വിയെ 2018 നു ശേഷം കിരീടം ചൂടിക്കുക ആവും നിസ്റ്റൽ റൂയിയുടെ പ്രധാന ചുമതല. മാഞ്ചസ്റ്റർ യുണൈറ്റഡിലും റയൽ മാഡ്രിഡിലും കളിക്കുന്ന കാലത്ത് ഉണ്ടാക്കിയ നേട്ടങ്ങൾ പരിശീലകൻ ആയി ആവർത്തിക്കാൻ ആവും ഇതിഹാസ താരത്തിന്റെ ശ്രമം.