ഓഗ്സ്ബർഗിൽ നിന്ന് റൂബൻ വർഗാസിൻ്റെ സൈനിംഗ് സെവിയ്യ ഔദ്യോഗികമായി പൂർത്തിയാക്കി. വേനൽക്കാലത്തേക്ക് കാത്തിരിക്കാതെ ഉടനടി താരത്തെ ടീമിൽ എത്തിക്കുന്നത് രീതിയിൽ ആണ് കരാർ. സ്വിസ് ഇൻ്റർനാഷണൽ ഇന്ന് സ്പെയിനിൽ എത്തും.
2029 വരെ സെവിയ്യയിൽ തുടരുന്ന ദീർഘകാല കരാറിൽ വർഗാസ് ഒപ്പുവെക്കും, 2.5 മില്യൺ യൂറോയും കൂടാതെ സാധ്യതയുള്ള ആഡ്-ഓണുകളും നൽകിയാണ് കൈമാറ്റം നടക്കുന്നത്.
ഓഗ്‌സ്‌ബർഗിൻ്റെയും സ്വിസ് ദേശീയ ടീമിൻ്റെയും പ്രധാന കളിക്കാരനായ 26 കാരനായ വിംഗർ, 2019 മുതൽ ഓഗ്സ്ബർഗിനായി കളിക്കുകയാണ്. സ്വിറ്റ്സർലാന്റിനായി 50ൽ അധികം മത്സരങ്ങളും കളിച്ചിട്ടുണ്ട്.