ഇന്നലെ അമേരിക്കയ്ക്ക് എതിരായ മത്സരത്തോടെ വെയ്ൻ റൂണി ഇംഗ്ലീഷ് ജേഴ്സിയിലെ തന്റെ യാത്ര അവസാനിപ്പിച്ചു. മത്സരത്തിനു മുമ്പ് റൂണിയ്ക്ക് അദ്ദേഹം ഇംഗ്ലണ്ടിന് നൽകിയ സംഭാവനയുടെ സ്മരണയ്ക്ക് ഒരു മെമെന്റോ സമ്മാനിച്ചു. ടോട്ടൻഹാം സ്ട്രൈക്കർ ഹാരി കെയ്ൻ ആണ് ഈ മെമന്റോ റൂണിക്ക് നൽകിയത്. താൻ ആണ് കെയ്ൻ തന്ന അത് നൽകണമെന്ന് ആവശ്യപ്പെട്ടത് എന്ന് റൂണി പറഞ്ഞു.
കാരണം ഹാരി കെയ്ൻ തന്റെ സ്കോറിംഗ് റെക്കോർഡ് തകർക്കുമെന്ന് താൻ വിശ്വസിക്കുന്നു. റൂണി പറയുന്നു. 10 വർഷങ്ങൾക്ക് അപ്പുറം കെയ്ൻ തന്റെ റെക്കോർഡ് മറികടക്കുമ്പോൾ ഇതുപോലൊരു പുരസ്കാരം കെയ്ന് നൽകാനായി താൻ വരുമെന്നും റൂണി പറഞ്ഞു. ഇംഗ്ലണ്ടിന്റെ എക്കാലത്തെയും മികച്ച സ്കോറർ ആണ് വെയ്ം റൂണി. 53 ഗോളുകൾ റൂണി ഇംഗ്ലണ്ടിനായി സ്കോർ ചെയ്തിട്ടുണ്ട്. ഇംഗ്ലണ്ടിനായി ഇതുവരെ 19 ഗോളുകൾ കെയ്ൻ നേടിയിട്ടുണ്ട്.