ക്രിസ്റ്റ്യാനോ റൊണാൾഡോ ഈ ലോകത്തെ ഏറ്റവും മികച്ച താരമാണ് എന്നതിനുള്ള തെളിവാണ് ഇന്നലെ കണ്ട പ്രകടനം എന്ന് പോർച്ചുഗൽ പരിശീലകൻ ഫെർണാണ്ടോ സാന്റോസ്. ഇന്നലെ ലിത്വാനിയക്ക് എതിരെ നാലു ഗോളുകൾ അടിച്ചായിരുന്നു റൊണാൾഡോ തിളങ്ങിയത്. ഇനിയും ആരുമായും റൊണാൾഡോയെ താരതമ്യം ചെയ്യേണ്ടതില്ല എന്നാണ് പോർച്ചുഗീസ് പരിശീലകൻ പറയുന്നത്.
റൊണാൾഡോയെ അഭിനന്ദിക്കാത്ത ഒരു സ്റ്റേഡിയവും ലോകത്ത് ഇല്ല എന്നും സാന്റോസ് പറഞ്ഞു. ഇന്നലെ സ്റ്റേഡിയം റൊണാൾഡോയെ കയ്യടിച്ചായിരുന്നു ഫുൾടൈമിൽ അഭിനന്ദിച്ചത്. ഇന്നലത്തെ ഗോളുകളോടെ അന്താരാഷ്ട്ര ഫുട്ബോളിൽ 93 ഗോളുകളിൽ റൊണാൾഡോ എത്തിയിരുന്നു. ഇനി 16 ഗോളുകൾ കൂടെ നേടിയാൽ അന്താരാഷ്ട്ര ഫുട്ബോളിലെ ടോപ്പ് സ്കോറർ ആയി റൊണാൾഡോ മാറും.