പ്രാദേശിക ഫെഡറേഷനുകളുടെ പിന്തുണയില്ലായ്മ ചൂണ്ടിക്കാട്ടി ബ്രസീലിയൻ ഫുട്ബോൾ ഇതിഹാസം റൊണാൾഡോ ബ്രസീലിയൻ ഫുട്ബോൾ കോൺഫെഡറേഷന്റെ (സിബിഎഫ്) പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തിൽ നിന്ന് പിന്മാറുന്നതായി പ്രഖ്യാപിച്ചു. ബ്രസീലിയൻ ഫുട്ബോളിലെ “ആഴത്തിലുള്ള പ്രതിസന്ധി” പരിഹരിക്കുന്നതിന് സിബിഎഫിനെ നയിക്കാനുള്ള ആഗ്രഹം മുൻ സ്ട്രൈക്കർ പ്രകടിപ്പിച്ചിരുന്നു, എന്നാൽ 27 സംസ്ഥാന ഫെഡറേഷനുകളിൽ 23 എണ്ണം നിലവിലെ പ്രസിഡന്റ് എഡ്നാൽഡോ റോഡ്രിഗസിന്റെ വീണ്ടും തിരഞ്ഞെടുപ്പിനെ പിന്തുണച്ചതോടെ ആണ് റൊണാൾഡോ പിന്മാറിയത്.

രണ്ടുതവണ ലോകകപ്പ് ജേതാവും ബാലൺ ഡി ഓർ ജേതാവുമായ റൊണാൾഡോ, മാറ്റത്തിനെതിരായ ചെറുത്തുനിൽപ്പിൽ നിരാശ പ്രകടിപ്പിച്ചു.