താൻ ലോകത്തെ പല വലിയ ക്ലബുകളുടെയും ഓഫറുകൾ നിരസിച്ചാണ് സൗദി അറേബ്യയിലേക്ക് വന്നത് എന്ന് റൊണാൾഡോ പറഞ്ഞു. ഇന്ന് അൽ നാസറിന് ഒപ്പം ഉള്ള ആദ്യ വാർത്ത സമ്മേളനത്തിൽ സംസാരിക്കുക ആയിരുന്നു ക്രിസ്റ്റ്യാനോ റൊണാൾഡോ. എന്നെ പല ക്ലബുകളും സൈൻ ചെയ്യാൻ ശ്രമിച്ചു. എനിക്ക് ബ്രസീലിൽ നിന്നും പോർച്ചുഗലിൽ നിന്നും അമേരിക്കയിൽ നിന്നും ഓസ്ട്രേലിയയിൽ നിന്നും ഓഫറുകൾ ഉണ്ടായിരുന്നു. പക്ഷെ ഞാൻ അൽ നാസറിന് ആദ്യമെ വാക്കു നൽകിയിരുന്നു. അതാണ് ഇവിടെ എത്തിയത്. റൊണാൾഡോ പറഞ്ഞു.
സൗദിയിൽ വന്നത് ഫുട്ബോൾ കളിക്കുക എന്ന ലക്ഷ്യത്തോടെ മാത്രമല്ല എന്നും റൊണാൾഡോ പറഞ്ഞു. സൗദി അറേബ്യൻ ഫുട്ബോളിനെ ആൾക്കാർ നോക്കിക്കാണുന്ന രീതി തന്നെ മാറ്റുക ആണ് തന്റെ ലക്ഷ്യം. റൊണാൾഡോ പറഞ്ഞു. സൗദിയിലേക്ക് വന്നത് തന്റെ കരിയറിന്റെ അവസാനമല്ല എന്നുൻ തുടർച്ചയാണെന്നും റൊണാൾഡോ പറഞ്ഞു. സൗദി ലീഗ് പ്രയാസമുള്ള ലീഗ് ആണെന്നും റൊണാൾഡോ പറഞ്ഞു. തനിക്ക് ലഭിച്ച കരാർ അപൂർവ്വമാകാൻ കാരണം താൻ ഒരു സ്പെഷ്യൽ താരമായത് കൊണ്ടാണ് എന്നും റൊണാൾഡോ പറഞ്ഞു.
അൽ നാസറിൽ 200 മില്യൺ യൂറോളം വേതനത്തിനാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ സൈൻ ചെയ്തത്. ലോക ഫുട്ബോളിലെ ഏറ്റവും വലിയ കരാർ ആണിത്.