സൗദിയിൽ റൊണാൾഡോ പവർ!! ഇരട്ട ഗോളുകൾ

Newsroom

ക്രിസ്റ്റ്യാനോ റൊണാൾഡോ ഒരിക്കൽ കൂടെ സൗദി അറേബ്യയിൽ തന്റെ ക്ലബായ അൽ നസറിന്റെ വിജയശില്പിയായി. ഇന്ന് ലീഗ് പോരാട്ടത്തിൽ അൽ അദലയെ നേരിട്ട അൽ നസർ എതിരില്ലാത്ത 5 ഗോളുകൾക്ക് വിജയിച്ചപ്പോൾ റൊണാൾഡോ രണ്ടു ഗോളുകളുമായി സ്റ്റാർ ആയി. തീർത്തും ഏകപക്ഷീയമായി മത്സരത്തിൽ ആദ്യ പകുതിയിൽ ഒരു പെനാൾട്ടിയിൽ നിന്ന് ആയിരിന്നു റൊണാൾഡോ ക്ലബിന് ലീഡ് നൽകിയത്‌.

റൊണാൾഡോ 23 04 05 02 08 35 313

രണ്ടാം പകുതിയിൽ ടലിസ്കയുടെ ഗോൾ അൽ നസറിന്റെ ലീഡ് ഇരട്ടിയാക്കി. 66ആം മിനുട്ടിൽ ആയിരുന്നു റൊണാൾഡോയുടെ രണ്ടാം ഗോൾ. പെനാൾട്ടി ബോക്സിന് പുറത്ത് വെച്ച് പന്ത് സ്വീകരിച്ച് ബോക്സിലേക്ക് മുന്നേറിയ റൊണാൾഡോ ഒരു ഇടം കാലൻ ഷോട്ടിലൂടെ പന്ത് വലയിൽ എത്തിച്ചു‌. അൽ നസറിനായുള്ള റൊണാൾഡോയുടെ പതിനൊന്നാം ഗോളായിരുന്നു ഇത്‌‌.

ഇതിനു ശേഷം ടലിസ്കയും ഐമനും ഗോൾ നേടിയതോടെ വിജയം പൂർത്തിയായി. ഈ വിജയത്തോടെ അൽ നസർ 52 പോയിന്റുമായി രണ്ടാമത് നിൽക്കുകയാ‌ണ്. 53 പോയിന്റുള്ള ഇത്തിഹാദ് ആണ് ലീഗിൽ ഒന്നാമത് ഉള്ളത്‌.