ഞങ്ങൾക്ക് മെസ്സി ഉണ്ട്… റൊണാൾഡോയെ സൈൻ ചെയ്യില്ല എന്ന് പി എസ് ജി

Newsroom

മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ട റൊണാൾഡോയെ സൈൻ ചെയ്യാൻ സാധ്യത തള്ളി PSG പ്രസിഡന്റ്. ഇപ്പോൾ തന്നെ അറ്റാക്കിൽ മൂന്ന് വലിയ താരങ്ങൾ ഉള്ളത് കൊണ്ട് റൊണാൾഡോയെ കൂടെ പി എസ് ജി സൈൻ ചെയ്യുക അസാധ്യമാകും എന്ന് അദ്ദേഹം പറയുന്നു.

Picsart 22 12 06 23 43 20 194

ഞങ്ങൾക്ക് മെസ്സി ഉണ്ട്, ഒപ്പം നെയ്മർ ഉണ്ട് എംബപ്പെ ഉണ്ട് ഇങ്ങനെ മൂന്ന് കളിക്കാർ ഉള്ളപ്പോൾ റൊണാൾഡോയെ കൂടെ സിഅൻ ചെയ്യുക വളരെ ബുദ്ധിമുട്ടാണ്. ഖലീഫി പറഞ്ഞു. പക്ഷേ ഞാൻ റൊണാൾഡോക്ക് എല്ലാ ആശംസകളും നേരുന്നു. അദ്ദേഹം ഇപ്പോഴും ഒരു അത്ഭുതക പ്രതിഭയാണെന്നും അദ്ദേഹം സകൈ സ്പോർട്സിനോട് പറഞ്ഞു.

മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ട റൊണാൾഡോ സൗദി ക്ലബായ അൽ നസർ ക്ലബുമായി ചർച്ചയിലാണ്. റൊണാൾഡോക്ക് മുന്നിൽ അവർ റെക്കോർഡ് ഓഫർ ആണ് വെച്ചിരിക്കുന്നത്.