എക്സ്ട്രാ ടൈം വരെ നീണ്ട്ക്ക് മത്സരത്തിൽ ഡെൻമാർക്കിനെതിരെ 5-2ന്റെ ആവേശകരമായ വിജയത്തിന് ശേഷം പോർച്ചുഗൽ നേഷൻസ് ലീഗ് സെമിഫൈനലിൽ സ്ഥാനം ഉറപ്പിച്ചു, 5-3 എന്ന അഗ്രഗേറ്റ് വിജയമാണ് അവർ ഉറപ്പിച്ചത്. ഫ്രാൻസിസ്കോ ട്രിൻസാവോ രണ്ട് ഗോളുകൾ നേടി, തുടക്കത്തിൽ ലഭിച്ച പെനാൽറ്റി നഷ്ടപ്പെടുത്തിയെങ്കിലും ക്രിസ്റ്റ്യാനോ റൊണാൾഡോയും വല കണ്ടെത്തി.

ആദ്യ പാദത്തിൽ 1-0 ന് മുന്നിലായിരുന്നു ഡെൻമാർക്ക്, ഇന്ന് ബോക്സിൽ പാട്രിക് ഡോർഗു റൊണാൾഡോയെ ഫൗൾ ചെയ്തതോടെ തുടക്കത്തിൽ തന്നെ പോർച്ചുഗലിന് പെനാൽറ്റി ലഭിച്ചു. എന്നിരുന്നാലും, കാസ്പർ ഷ്മൈച്ചൽ റൊണാൾഡോയുടെ പെനാൽറ്റി രക്ഷപ്പെടുത്തി.
38-ാം മിനിറ്റിൽ ജോക്കിം ആൻഡേഴ്സന്റെ സെൽഫ് ഗോളിലൂടെ പോർച്ചുഗൽ ലീഡ് നേടി, പക്ഷേ 56-ാം മിനിറ്റിൽ റാസ്മസ് ക്രിസ്റ്റെൻസണിലൂടെ ഡെൻമാർക്ക് തിരിച്ചടിച്ചു.
റൊണാൾഡോ 72ആം മിനുറ്റിൽ പോർച്ചുഗലിന്റെ ലീഡ് പുനഃസ്ഥാപിച്ചു, 76-ാം മിനിറ്റിൽ ക്രിസ്റ്റ്യൻ എറിക്സണിലൂടെ ഡെൻമാർക്കിന് വീണ്ടും ഗോൾ നേടി സ്കോർ 2-2 എന്നാക്കി. അഗ്രിഗേറ്റിൽ ഡെന്മാർക്ക് അപ്പോൾ മുന്നിലായിരുന്നു. 86-ാം മിനിറ്റിൽ ട്രിൻസാവോയുടെ ഗോൾ അഗ്രിഗേറ്റ് സ്കോർ 3-3 എന്നാക്കി. കളി തുടർന്ന് എക്സ്ട്രാ ടൈമിലേക്ക്.
91-ാം മിനിറ്റിൽ വീണ്ടും ഗോൾ നേടി ട്രിങ്കാവോ പോർച്ചുഗലിന് നിയന്ത്രണം നൽകി. പകരക്കാരനായി ഇറങ്ങിയ ഗൊൺസാലോ റാമോസ് പോർച്ചുഗലിന്റെ അഞ്ചാം ഗോൾ നേടി വിജയം ഉറപ്പിച്ചു.
ജർമ്മനിക്കെതിരായാലും പോർച്ചുഗലിന്റെ സെമിഫൈനൽ പോരാട്ടം. ജർമ്മനി ഇറ്റലിയെ അഗ്രഗേറ്റിൽ 5-4 ന് പരാജയപ്പെടുത്തി.