റൊണാൾഡോ ഇല്ലെങ്കിലും ആധികാരിക വിജയവുമായി പോർച്ചുഗൽ

20210908 000417

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അഭാവത്തിലും പോർച്ചുഗലിന് മികച്ച വിജയം. ഇന്ന് ലോകകപ്പ് യോഗ്യത മത്സരത്തിൽ അസർബെയ്ജാനെ നേരിട്ട പോർച്ചുഗൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് വിജയിച്ചത്. ഈ വിജയത്തോടെ ഗ്രൂപ്പ് എയിൽ ഒന്നാമത് എത്താനും പോർച്ചുഗലിനായി. 26ആം മിനുട്ടിൽ ബെർണാർഡൊ സിൽവ ആണ് ഇന്ന് പോർച്ചുഗലിന് ലീഡ് നൽകിയത്. ബ്രൂണോ ഫെർണാണ്ടസിന്റെ പാസിൽ നിന്നായിരുന്നു ബെർണാഡോ സിൽവയുടെ ഗോൾ.

31ആം മിനുട്ടിൽ ആൻഡ്രെ സിൽവ പോർച്ചുഗൽ ലീഡ് ഇരട്ടിയാക്കി. ആദ്യ പകുതിയിൽ തന്നെ നിരവധി അവസരങ്ങൾ പോർച്ചുഗൽ സൃഷ്ടിച്ചു. എന്നാൽ ഫിനിഷിങിലെ പോരായ്മ വിനയായി. രണ്ടാം പകുതിയിൽ ലിവർപൂൾ താരം ജോടയാണ് പോർച്ചുഗലിന്റെ മൂന്നാം ഗോൾ നേടിയത്. ഈ വിജയത്തോടെ പോർച്ചുഗലിന് 5 മത്സരങ്ങളിൽ നിന്ന് 13 പോയിന്റായി. അസർബെയ്ജാൻ 1 പോയിന്റുമായി അവസാന സ്ഥാനത്താണ്.

Previous articleഅരീക്കോടിനും ഇനി ഒരു പ്രൊഫഷണൽ ക്ലബ്, പുതിയ ഭാവത്തിൽ എഫ് സി അരീക്കോട്!!
Next articleഡിപായ്ക്ക് ആദ്യ അന്താരാഷ്ട്ര ഹാട്രിക്ക്, തുർക്കിക്ക് മേൽ താണ്ഡവമാടി വാൻ ഹാലിന്റെ ഹോളണ്ട്