റൊണാൾഡോയെ ടീമിൽ എത്തിച്ചേക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി നാപോളി ഡയറക്ടർ ഗ്വിന്റോലി. മാത്രമല്ല അടുത്ത ട്രാൻസ്ഫർ വിൻഡോയിൽ എത്തിക്കേണ്ട ഒരു താരത്തെ കുറിച്ചും ഇപ്പോൾ ചിന്തിക്കുന്നില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“നാപോളിയുടെ ട്രാൻസ്ഫർ നീക്കങ്ങൾ വളരെ ചിന്തിച്ചു മാത്രം നടപ്പാക്കുന്നതാണ്, വൈകാരിക ചിന്തികൾക്ക് അവടെ സ്ഥാനമില്ല, വളരെ മികച്ചൊരു സ്ക്വാഡ് ഉണ്ടാക്കിയെടുക്കാൻ സാധിച്ചു എന്നാണ് ഞങ്ങൾ കരുതുന്നത്. ഈ സീസണിൽ മികച്ച പ്രകടനമാണ് ടീം കാഴ്ച്ച വെക്കുന്നത്” ഗ്വിന്റോലി പറഞ്ഞു.
പുതുതായി ഒരു താരത്തെയും ജനുവരിയിൽ എത്തിക്കില്ല എന്നും നിലവിലെ ടീമിൽ എന്തെങ്കിലും മാറ്റം വേണ്ടതായി തോന്നുന്നില്ല എന്നും അദ്ദേഹം പറഞ്ഞു.
ലിവർപൂളും അയാക്‌സും ചേർന്ന ഗ്രൂപ്പിൽ സമ്പൂർണ വിജയവുമായി ഒന്നാം സ്ഥാനത്താണ് നാപോളി. അടുത്ത ഘട്ടത്തിലേക്ക് യോഗ്യത നേടുകയും ചെയ്തു. അടുത്തതായി ലിവർപൂളിനെ ആൻഫീല്ഡിൽ വെച്ച് നേരിടേണ്ടതുണ്ട് സ്പലെറ്റിക്കും ടീമിനും.
സീരി എയിലും തോൽവിയറിയാതെ കുതിക്കുന്ന നാപോളിക്ക് പ്രമുഖ താരങ്ങളെ നഷ്ടമായ ട്രാൻസ്ഫർ വിൻഡോയിൽ മികച്ച പകരക്കാരെ എത്തിക്കാൻ മാനേജ്‌മെന്റ് നടത്തിയ നീക്കങ്ങൾ ആണ് തുണയായത്. വമ്പൻ ടീമുകൾ കണ്ണ് വെച്ചിരിക്കുന്ന വിക്ടർ ഒസിമൻ, ക്വരക്സേലിയ എന്നിവർ തങ്ങളെ വിട്ട് പോകില്ലെന്നും നാപോളി ഡയറക്ടർ ചൂണ്ടിക്കാണിച്ചു. നിലവിലെ ടീം വളരെ സന്തുലിതമാണ്, എവിടെയാണ് കുറവുകൾ ഉള്ളത് എന്ന് കണ്ടെത്താൻ തങ്ങൾ നിരന്തരം ശ്രമിക്കുന്നുണ്ട് എന്നും അദ്ദേഹം പറഞ്ഞു.