മെസ്സിയെ വിമർശിച്ച പോസ്റ്റിൽ ലൈകും കമന്റുമായി റൊണാൾഡോ

Newsroom

ലയണൽ മെസ്സിയുടെ ബാലൺ ഡി ഓർ വിജയത്തെ കുറിച്ചുള്ള ടോമസ് റോൺസെറോയുടെ വിമർശന പോസ്റ്റിൽ പ്രതികരിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ. ലയണൽ മെസ്സിയുടെ ബാലൺ ഡി ഓർ വിജയത്തെക്കുറിച്ചുള്ള സ്‌പോർട്‌സ് കമന്റേറ്റർ ടോമസ് റോൺസെറോയുടെ വീഡിയോ വിമർശനത്തോട് ക്രിസ്റ്റ്യാനോ റൊണാൾഡോ ഇൻസ്രഗ്രാമിൽ പരസ്യമായി പ്രതികരിച്ചു. ASTelevision പോസ്റ്റ് ചെയ്ത വീഡിയോ ലൈക് ചെയ്ത റൊണാൾഡോ ചിരിക്കുന്ന സ്മൈലി റിപ്ലെ ആയും ഇട്ടു.

റൊണാൾഡോ 23 10 31 18 25 58 856

മെസ്സിയുടെ ഒന്നിലധികം ബാലൺ ഡി ഓർ പുരസ്‌കാരങ്ങൾ മെസ്സിക്ക് ലഭിക്കേണ്ടതായിരുന്നോ എന്ന് റോൺസെറോ തന്റെ വീഡിയോയിൽ ചോദ്യം ചെയ്തു. ചിലത് അർഹതയില്ലാത്ത വിജയങ്ങൾ ആണെന്ന് അദ്ദേഹം സൂചിപ്പിച്ചു. മെസ്സി ഇനിയേസ്റ്റയുടെയും സാവിയുടെയും ബാലൻ ഡി ഓർ സ്വന്തമാക്കി എന്നും, ലെവൻഡോസ്കി ആറ് കിരീടങ്ങൾ നേടിയപ്പോഴും ഹാളണ്ട് എല്ലാവിടെയുൻ ടോപ് സ്കോറർ ആയപ്പോഴും മെസ്സി ബാലൻ ഡി ഓർ നേടിയത് അർഹതപ്പെട്ടത് അല്ലെന്നും അദ്ദേഹം പറഞ്ഞു.

ലോകകപ്പിൽ പെനാൽറ്റികളുടെ സഹായത്തോടെയാണ് മെസ്സി കിരീടം നേടിയത് എന്നും റോൺസെറോ വിമർശിച്ചു. ഈ വിമർശനങ്ങൾ സ്വാഭാവികം ആണെങ്കിലും റൊണാൾഡോ ഈ വിമർശനത്തിനെ പ്രചോദിപ്പിക്കുന്ന തരത്തിൽ കമന്റ് ഇടുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല.