ക്രിസ്റ്റ്യാനോ റൊണാൾഡോ അൽ നാസറിൽ എത്തിയതോടെ ക്ലബ് ആഗോള തലത്തിൽ തന്നെ ശ്രദ്ധിക്കപ്പെടുകയാണ്. റൊണാൾഡോയെ സൈൻ ചെയ്തതിന് പിന്നാലെ അൽ നാസർ ക്ലബിന്റെ ഇൻസ്റ്റഗ്രാം ഫോളോവേഴ്സ് മൂന്ന് ഇരട്ടിയായി വർധിച്ചു.
അൽ നാസർ റൊണാൾഡോ സൈനിംഗ് പ്രഖ്യാപിച്ച് മണിക്കൂറുകൾക്ക് അകം ആണ് ഈ വർധന. റൊണാൾഡോ വരും മുമ്പ് അൽ നാസറിന് ഏകദേശം 860,000 ഫോളോവേഴ്സ് ആയിരുന്നു ഇൻസ്റ്റഗ്രാമിൽ ഉണ്ടായിരുന്നത്. ശനിയാഴ്ച ഉച്ചക്ക് ഒരു മണിക്ക് അൽ നാസറിന്റെ ഇൻസ്റ്റാഗ്രാം ഫോളോവേഴ്സ് 3.2 ദശലക്ഷമായി ഉയർന്നു കഴിഞ്ഞു. ഇത് 5 മില്യൺ വരെ പോകും രണ്ട് ദിവസം കൊണ്ട് എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
റൊണാൾഡോയും തന്റെ പുതിയ ക്ലബിന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഫോളോ ചെയ്യുന്നുണ്ട്. റൊണാൾഡോയുടെ സൈനിംഗ് പ്രഖ്യാപിച്ച അൽ നാസറിന്റെ പോസ്റ്റിന് ഇൻസ്റ്റഗ്രാമിൽ 2 കോടിയോളം ലൈക്കുകൾ ഇപ്പോൾ ഉണ്ട്. അൽ നാസറിന്റെ ജേഴ്സി വിൽപ്പനയും അവരുടെ ചരിത്രത്തിലെ ഏറ്റവും മികച്ചതായി മാറും എന്നാണ് റിപ്പോർട്ടുകൾ.