പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ഇന്നലയേറ്റ പരിക്കിൽ ആശങ്ക വേണ്ടെന്ന് താരം തന്നെ വ്യക്തമാക്കി. ഇന്നലെ സെർബിയക്ക് എതിരായ മത്സരത്തിനിടെയായിരുന്നു റൊണാൾഡോയ്ക്ക് പരിക്കേറ്റത്. മത്സരം ആരംഭിച്ചു 30 മിനുട്ട് കളിക്കാൻ മാത്രമെ റൊണാൾഡോയ്ക്ക് ആയിരുന്നുള്ളൂ. വലതു കാലിന്റെ മസിലിൽ വേദന അനുഭവപ്പെട്ട ക്രിസ്റ്റ്യാനോ റൊണാൾഡോ ഉടൻ തന്നെ സബ്സ്റ്റിട്യൂഷൻ ആവശ്യപ്പെടുകയായിരുന്നു. ഉടൻ താരത്തെ സബ്സ്റ്റുട്യൂട്ട് ചെയ്യുകയും ചെയ്തു.
ഹാംസ്ട്രിംഗ് ഇഞ്ച്വറി ആണെന്നാണ് ടീം അറിയിച്ചത്. എന്നാൽ തന്റെ പരിക്ക് ഒരാഴ്ച കൊണ്ടോ രണ്ടാഴ്ച കൊണ്ടോ മാറും എന്ന് റൊണാൾഡോ പറഞ്ഞു. തന്റെ ശരീരത്തെ കുറിച്ച് തനിക്ക് അറിയാം. അതുകൊണ്ട് ആരും ആശങ്കപ്പെടേണ്ട എന്ന് റൊണാൾഡോ പറഞ്ഞു. ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ പോരിൽ താൻ കളിക്കും എന്നും റൊണാൾഡോ വ്യക്തമാക്കി. യുവന്റസിന് ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിൽ അയാക്സിനെയാണ് നേരിടാൻ ഉള്ളത്.