“റൊണാൾഡോ ഫിനിഷ്ഡ് എന്ന് പറയുന്നവർക്ക് തെറ്റി, എന്റെ കാലുകൾ നിർത്താൻ പറയുന്നത് വരെ കളി തുടരും” – റൊണാൾഡോ

Newsroom

വിമർശകർ താൻ ഫിനിഷ്ഡ് ആയെന്ന് വിധി എഴുതാൻ നോക്കുകയാണ് എന്നും അവർക്ക് തെറ്റി എന്നും റൊണാൾഡോ. ഇന്നലെ സൗദി പ്രൊ ലീഗിൽ ഇരട്ട ഗോളുകൾ നേടിയ ശേഷം സംസാരിക്കുക ആയിരുന്നു റൊണാൾഡോ.

റൊണാൾഡോ 23 09 23 07 09 52 101

“റൊണാൾഡോ ഫിനിഷ്ഡ് ആയെന്ന് അവർ പറയുന്നു… പക്ഷേ അത് ശരിയല്ല. എന്റെ കാലുകൾ കളി നിർത്താൻ പറയുന്നത് വരെ ഞാൻ കളിക്കുന്നത് തുടരും” റൊണാൾഡോ പറഞ്ഞു.

“എനിക്ക് ഇനിയും ഒരുപാട് സമയവും മത്സരങ്ങളും ബാക്കി ഉണ്ട്. എനിക്ക് ഇപ്പോഴും ഫുട്ബോൾ കളിക്കുന്നതും ഗോളുകൾ നേടുന്നതും ഇഷ്ടമാണ്. ഞാൻ ഇപ്പോഴും വിജയിക്കുന്നത് ഇഷ്ടപ്പെടുന്നു. അവർ പറയുന്നു, ഞാൻ അവസാനിച്ചു എന്ന്, പക്ഷേ അത് സത്യമല്ലെന്ന് ഞാൻ ഇപ്പോഴും തെളിയിക്കുകയാണ്”. റൊണാൾഡോ പറഞ്ഞു.