സൗദി റൊണാൾഡോ ഭരിക്കുന്നു, ഇരട്ട അസിസ്റ്റുകൾ!! അൽ നസർ ഒന്നാമത്

Newsroom

ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി അറേബ്യയയിലെ തന്റെ മികച്ച പ്രകടനങ്ങൾ തുടരുന്നു. ഇന്ന് സൗദി പ്രൊ ലീഗിൽ അൽ നസറിനെ വിജയിപ്പിക്കുന്നതിൽ നിർണായ പങ്കുവഹിക്കാൻ റൊണാൾഡോക്ക് ആയി. അൽ നസർ അൽ തഓവനെ 2-1ന് തോൽപ്പിച്ചപ്പോൾ രണ്ടു ഗോളും ഒരുക്കിയത് ക്രിസ്റ്റ്യാനോ റൊണാൾഡോ ആയിരുന്നു. വിജയത്തോടെ അൽ നസർ ഒന്നാമത് തുടരുകയും ചെയ്യുന്നു. റൊണാൾഡോ എത്തിയ ശേഷം അൽ നസർ ഒരു മത്സരവും സൗദി ലീഗിൽ പരാജയപ്പെട്ടിട്ടില്ല.

റൊണാൾഡോ 23 02 17 22 43 38 216

ഇന്ന് 17ആം മിനുട്ടിൽ റൊണാൾഡോയുടെ ഡിഫൻസ് സ്പ്ലിറ്റിംഗ് പാസ് ഖരീബിനെ കണ്ടെത്തി. താരം അനായാസം ഗോൾ നേടിക്കൊണ്ട് അൽ നസറിൻവ് മുന്നിൽ എത്തിച്ചു. എന്നാൽ രണ്ടാം പകുതിയുടെ തുടക്കത്തിൽ അൽ നസർ ഒരു ഗോൾ വഴങ്ങി. മെദ്രാൻ ആണ് 47ആം മിനുട്ടിൽ സന്ദർശകർക്ക് ആയി ഗോൾ നേടിയത്. വീണ്ടും റൊണാൾഡോ തന്നെ വേണ്ടി വന്നു അൽ നസറിന് വിജയ ഗോൾ കണ്ടെത്താൻ. 78ആം മിനുട്ടിൽ മൗദുവിന്റെ വിജയ ഗോളും റൊണാൾഡോ ആണ് ഒരുക്കിയത്.

ഈ വിജയത്തോടെ അൽ നസർ 17 മത്സരങ്ങളിൽ 40 പോയിന്റുമായി ഒന്നാമത് നിൽക്കുകയാണ്‌.