2023 അറബ് ക്ലബ് ചാമ്പ്യൻസ് കപ്പ് സെമിഫൈനൽ മത്സരത്തിൽ ഇന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നസർ ഇറാഖി ക്ലബായ അൽ-ഷോർതയെ നേരിടും. അൽ നസറിനൊപ്പം ഈ സീസൺ കിരീടവുമായി തുടങ്ങാൻ ആഗ്രഹിക്കുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ഈ മത്സരം നിർണായകമാണ്. അൽ നാസർ 1995ന് ശേഷം ആദ്യമായാണ് അറബ് ക്ലബ് ചാമ്പ്യൻസ് കപ്പിന്റെ സെമിയിലെത്തുന്നത്. സൗദി അറേബ്യയിലെ അബഹയിൽ വെച്ച് നടക്കുന്ന മത്സരം രാത്രി 8.30ന് ആരംഭിക്കും. കളി ഇന്ത്യയിൽ ടെലികാസ്റ്റില്ല. അതുകൊണ്ട് തന്നെ ഫുട്ബോൾ ആരാധകർ സ്ട്രീമിംഗ് ലിങ്കുകളെ ആശ്രയിക്കേണ്ടി വരും.
മൊറോക്കൻ ക്ലബായ രാജാ കാസബ്ലാങ്കയ്‌ക്കെതിരായ 3-1ന്റെ വിജയം നേടിയാണ് അൽ നസർ സെമിയിലേക്ക് മുന്നേറിയത്. ക്വാർട്ടർ ഫൈനലിൽ മാനെയും റൊണാൾഡോയും സെകോ ഫൊഫാനയും ഒരുമിച്ച് ഇറങ്ങിയപ്പോൾ അൽ നസറിന്റെ പ്രകടനം ഏറെ മെച്ചപ്പെട്ടിരുന്നു. അത് തുടരുക ആകും ക്ലബിന്റെ ഇന്നത്തെ ലക്ഷ്യം. ൽ
അൽ സാദിനെ തോൽപ്പിച്ച് ആണ് ഷുർത സെമിയിലേക്ക് എത്തിയത്. ഇന്ന് നടക്കുന്ന മറ്റൊരു സെമിയിൽ അൽ ഹിലാലും അൽ ഷബാബ് റിയാദും എറ്റുമുട്ടും. അൽ നാസർ വിജയിച്ചാൽ സൗദി ടീമുകൾ തമ്മിൽ ആകും ഫൈനൽ എന്ന് ഉറപ്പ്.