ക്രിസ്റ്റ്യാനോ റൊണാൾഡോയെ ടീമിലെത്തിക്കാനുള്ള ശ്രമങ്ങൾ ശക്തമാക്കി സൗദി ക്ലബ്ബായ അൽ ഹിലാൽ. താരത്തിന്റെ പ്രതിനിധികളുമായി ക്ലബ്ബ് ഇന്നലെ വീണ്ടും ചർച്ചകൾ നടത്തിയതായാണ് റിപ്പോർട്ടുകൾ. ക്ലബ് ലോകകപ്പിന് മുമ്പ് റൊണാൾഡോയെ ടീമിലെത്തിക്കാൻ ആണ് അൽ ഹിലാൽ ശ്രമിക്കുന്നത്. ഇന്ന് റൊണാൾഡോ അൽ നസർ വിടുന്നത് ഔദ്യോഗികമായി പ്രഖ്യാപിക്കും എന്ന് പ്രതീക്ഷിക്കപ്പെടുന്നു.

റൊണാൾഡോ സൗദി ലീഗിൽ തന്നെ തുടരണമെന്ന് ആഗ്രഹിക്കുന്ന പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് (PIF) ആണ് അൽ ഹിലാലിലേക്ക് റൊണാൾഡോയെ എത്തിക്കാനിള്ള ശ്രമങ്ങൾ നടത്തുന്നത്.
റൊണാൾഡോ നിലവിൽ കളിക്കുന്ന അൽ നാസറിന്റെ ഓഫർ താരത്തിന്റെ മുന്നിൽ ഇപ്പോഴുമുണ്ട്. ക്ലബ്ബ് താരത്തിന്റെ കരാർ പുതുക്കാൻ തയ്യാറാണെന്നാണ് വിവരം.
റൊണാൾഡോയുടെ ഭാവി സംബന്ധിച്ച അന്തിമ തീരുമാനം ഉടനുണ്ടാകുമെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. യൂറോപ്യൻ ക്ലബ്ബുകളിൽ നിന്നും റൊണാൾഡോക്ക് ഓഫറുകളുണ്ട്.