മികച്ച കളിക്കാരനുള്ള അവാർഡ്‌ നൽകിയില്ല, യുവേഫക്കെതിരെ റൊണാൾഡോയുടെ ഏജന്റ്

യുവേഫയുടെ മികച്ച കളിക്കാരനുള്ള അവാർഡ് ക്രിസ്റ്റിയാനോ റൊണാള്ഡോക്ക് നൽകാത്തിനെതിരെ താരത്തിന്റെ ഏജന്റ് ജോർജ് മെൻഡസ് രംഗത്ത്. യുവേഫയുടെ തീരുമാനം അധിക്ഷേപത്തിന് തുല്ല്യമാണ് എന്നാണ് ഏജന്റിന്റെ വാദം. റൊണാൾഡോയുടെ മുൻ സഹ താരം ലൂക്ക മോഡ്രിചാണ് അവാർഡ് നേടിയത്.

യുവന്റസിന്റെ താരമായ റൊണാൾഡോ കഴിഞ്ഞ സീസണിൽ റയൽ മാഡ്രിഡിനെ ചാമ്പ്യൻസ് ലീഗ് ജേതാക്കൾ ആക്കുന്നതിൽ വഹിച്ച നിർണായക പങ്ക് യുവേഫ കണ്ടില്ലെന്ന് മെൻഡസ് ആരോപിച്ചു. റൊണാൾഡോ നിസംശയം വിജയി ആണെന്ന് മെൻഡസ് പറഞ്ഞു. എങ്കിലും യുവേഫയുടെ മികച്ച ഫോർവേഡിനുള്ള അവാർഡ് റൊണാൾഡോയാണ്‌ നേടിയത്.

Previous articleത്രിപുരയിൽ താരമായി മലപ്പുറത്തിന്റെ ഫസലു റഹ്മാൻ!!
Next articleസാൻഡ്രോ ഇനി റയൽ സോസീഡാഡിൽ