റൊണാൾഡോക്ക് 899ആം ഗോൾ!! അൽ നസറിന് വിജയം

Newsroom

അൽ നസറിനും റൊണാൾഡോക്കും സൗദി പ്രീമിയർ ലീഗ് സീസണിൽ ആദ്യ വിജയം. ഇന്ന് നടന്ന മത്സരത്തിൽ അൽ ഫെയ്ഹയെ നേരിട്ട അൽ നസർ ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് വിജയിച്ചത്. ക്രിസ്റ്റ്യാനോ റൊണാൾഡോ ഒരു ഗോളും ഒരു അസിസ്റ്റുമായി തിളങ്ങി.

റൊണാൾഡോ 24 08 28 01 25 26 537

മത്സരത്തിന്റെ അഞ്ചാം മിനുട്ടിൽ ആയിരുന്നു അൽ നസറിന്റെ ആദ്യ ഗോൾ. റൊണാൾഡോയുടെ അസിസ്റ്റിൽ നിന്ന് ടലിസ്കയുടെ ഫിനിഷ് ആണ് അൽ നസറിന് ലീഡ് ലഭിച്ചത്. ആദ്യ പകുതിയുടെ അവസാന നിമിഷം ലഭിച്ച ഫ്രീകിക്കിൽ നിന്ന് റൊണാൾഡോ അൽ നസറിന്റെ ലീഡ് ഇരട്ടിയാക്കി. റൊണാൾഡോയുടെ പ്രൊഫഷണൽ കരിയറിലെ 899ആം ഗോളായിരുന്നു ഇത്.

രണ്ടാം പകുതിയിൽ ബ്രൊസോവിചിന്റെയും ടലിസ്കയിലൂടെയും ഗോളിലൂടെ അൽ നസർ വിജയം പൂർത്തിയാക്കി.
ഈ വിജയത്തോടെ അൽ നസർ ലീഗിൽ 4 പോയിന്റുമായി രണ്ടാം സ്ഥാനത്ത് നിൽക്കുകയാണ്.