ബാഴ്സലോണ താരം അറോഹോയെ സ്വന്തമാക്കാനായി യുവന്റസ് രംഗത്ത്

Newsroom

Picsart 25 01 11 12 03 11 749

ബാഴ്‌സലോണയുടെ സ്റ്റാർ ഡിഫൻഡർ റൊണാൾഡ് അറോഹോയെ സ്വന്തമാക്കാനായി യുവൻ്റസ് രംഗത്ത്. യുവന്റസും താരവുമായുള്ള ചർച്ചകൾ അടുത്ത ആഴ്ച നിർണായക ഘട്ടത്തിലേക്ക് കടക്കും എന്ന് ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. സൂപ്പർ കപ്പ് ക്ലാസിക്കോയ്ക്ക് മുമ്പ് അന്തിമ തീരുമാനങ്ങളോ പ്രഖ്യാപനങ്ങളോ പ്രതീക്ഷിക്കുന്നില്ല. എൽ ക്ലാസികോ കഴിഞ്ഞ ശേഷമേ ബാഴ്സലോണ ട്രാൻസ്ഫർ ചർച്ചകളുടെ ഭാഗമാവുകയുള്ളൂ.

1000788651

2018-ൽ ആയിരുന്നു ബാഴ്‌സലോണ അറോഹോയെ ടീമിലേക്ക് എത്തിച്ചത്. അവരുടെ ബി ടീമിൽ കളിച്ച് തുടങ്ങിയ അറോഹോ 2020-ൽ ബാഴ്സയുടെ ഫസ്റ്റ് ടീമിലേക്ക് സ്ഥാനക്കയറ്റം നേടി. അതിനുശേഷം, ലാ ലിഗയുടെ മുൻനിര ഡിഫൻഡർമാരിൽ ഒരാളായി അദ്ദേഹം മാറി. എന്നാൽ ഫിറ്റ്നസ് പ്രശ്നങ്ങൾ അവസാന സീസണുകളിൽ താരത്തിന് തിരിച്ചടിയായി.

അന്താരാഷ്‌ട്രതലത്തിൽ, കോപ്പ അമേരിക്ക, ലോകകപ്പ് ഉൾപ്പെടെയുള്ള പ്രധാന ടൂർണമെൻ്റുകളിൽ ഉറുഗ്വേക്ക് ആയി കളിച്ചിട്ടുള്ള താരമാണ് അറോഹോ.