സ്പെയിനിൽ കളിക്കാൻ ആഗ്രഹിക്കുന്നതായി ക്രിസ്റ്റ്യൻ റൊമേറോ

Newsroom

20250422 141655
Download the Fanport app now!
Appstore Badge
Google Play Badge 1


ടോട്ടൻഹാം ഹോട്ട്സ്പറിൽ വിടുമെന്ന് സൂചന നൽകി സെന്റർ ബ്ക്കാ ക്രിസ്റ്റ്യൻ റോമേറോ. സ്പെയിനിൽ ഫുട്ബോൾ കളിക്കാനുള്ള ആഗ്രഹം അദ്ദേഹം പ്രകടിപ്പിച്ചു. നിലവിൽ സ്പർസിന്റെ യൂറോപ്പാ ലീഗ് കാമ്പെയ്‌നിൽ ഒരു പ്രധാന പങ്ക് വഹിക്കുന്ന റോമേറോ, ഈ സീസണിന് ശേഷമുള്ള അദ്ദേഹത്തിന്റെ ലക്ഷ്യങ്ങളെക്കുറിച്ച് ലോസ് എഡ്യൂളോട് സംസാരിച്ചു.

അർജന്റീനിയൻ സെൻട്രൽ ബാക്ക് 2021 ൽ അറ്റലാന്റയിൽ നിന്ന് ടോട്ടൻഹാമിൽ ചേർന്നത് മുതൽ പ്രീമിയർ ലീഗിൽ സ്ഥിര സാന്നിധ്യമായിരുന്നു, പക്ഷേ ഇപ്പോൾ പുതിയ വെല്ലുവിളികൾക്ക് അദ്ദേഹം തയ്യാറാണ്.


“ഞങ്ങൾ യൂറോപ്പാ ലീഗിന്റെ സെമിഫൈനലിലാണ്, ഈ സീസൺ കഴിയുന്നത്ര മികച്ച രീതിയിൽ പൂർത്തിയാക്കാൻ ഞാൻ ആഗ്രഹിക്കുന്നു. അതിനുശേഷം നമുക്ക് നോക്കാം, എന്റെ മനസ്സിൽ കൂടുതൽ വളരാൻ പുതിയ സ്ഥലങ്ങൾ തേടുക എന്നതുണ്ട്,” റോമേറോ പറഞ്ഞു.


“എല്ലാ മികച്ച ലീഗുകളിലും കളിക്കാൻ ആഗ്രഹിക്കുന്നു. സ്പെയിനിൽ കളിക്കുന്നത് ഞാൻ മിസ് ചെയ്യുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു, ഇത് ലാ ലിഗയിലേക്കുള്ള ഒരു നീക്കം സാധ്യമാണെന്ന് സൂചിപ്പിക്കുന്നു.


അത്‌ലറ്റിക്കോ മാഡ്രിഡ്, റയൽ മാഡ്രിഡ് തുടങ്ങിയ ക്ലബ്ബുകൾ മികച്ച അർജന്റീനിയൻ താരത്തെ സ്വന്തമാക്കാൻ താൽപ്പര്യം കാണിക്കുന്നുണ്ട്.