റോമയിൽ തുടരും എന്ന കാര്യത്തിൽ ഉറപ്പ് പറയാതെ പരിശീലക ജോസെ മൗറീനോ. കഴിഞ്ഞ ദിവസം യൂറോപ്പ ലീഗിൽ കിരീടം കൈവിട്ട ജോസെ തന്റെ ഭാവി എന്താണ് എന്ന് തീരുമാനിച്ചിട്ടില്ല എന്ന് പറഞ്ഞു. “എന്റെ ഭാവി? തിങ്കളാഴ്ച ഞാൻ അവധിക്ക് പോകും. അതിനു ശേഷം കബുമായി സംസാരിക്കും. ഞാൻ മറ്റൊരു ക്ലബ്ബുമായി ചർച്ചകൾ ആരംഭിക്കുകയാണെങ്കിൽ ആദ്യം റോമ ക്ലബുടമകളെ തന്നെ അറിയിക്കും” ജോസെ പറഞ്ഞു.
“ഡിസംബറിൽ പോർച്ചുഗൽ ദേശീയ ടീം എന്നെ വിളിച്ചപ്പോൾ ഞാൻ ക്ലബ്ബിനോട് പറഞ്ഞു. മറ്റ് ക്ലബ്ബുകളൊന്നും എന്നെ വിളിച്ചിട്ടില്ല” ജോസെ പറഞ്ഞു
“എനിക്ക് എഎസ് റോമയിൽ തുടരണം, പക്ഷേ എന്റെ കളിക്കാർ കൂടുതൽ അർഹിക്കുന്നു… ഞാനും കൂടുതൽ അർഹിക്കുന്നു. മാനേജർ, കമ്മ്യൂണിക്കേഷൻ ഹെഡ് ഇങ്ങനെ എല്ലാ റോളും ചെയ്ത് താൻ തളർന്നു” ജോസെ പറഞ്ഞു.
അവസാന രണ്ടു സീസണുകളിലായി റോമയെ രണ്ട് യൂറോപ്യൻ ഫൈനലുകളിൽ എത്തിക്കാൻ ജോസെക്ക് ആയിരുന്നു. കോൺഫറൻസ് ലീഗ് കിരീടം നേടിയെങ്കിലും യൂറോപ്പ ഫൈനലിൽ ജോസെക്കും റോമക്കും കാലിടറി.