മാഞ്ചസ്റ്റർ സിറ്റിയുടെ മധ്യനിര താരം റോഡ്രി തിരികെയെത്തുന്നു. സെപ്റ്റംബറിൽ കാൽമുട്ടിനേറ്റ ഗുരുതരമായ പരിക്ക് കാരണം ദീർഘകാലമായി റോഡ്രി പുറത്താണ്. താരം പരിശീലനം പുനരാരംഭിച്ചതായി ക്ലബ് അറിയിച്ചു. സീസൺ പൂർണ്ണമായും നഷ്ടമാകും എന്ന് കരുതിയ ഇടത്ത് നിന്നാണ് റോഡ്രി ഷെഡ്യൂളിന് മുമ്പ് തിരികെ കളത്തിലേക്ക് എത്തുന്നത്.

2024 ലെ ബാലൺ ഡി ഓർ ജേതാവ് സിറ്റിയുടെ ഇത്തിഹാദ് കാമ്പസിൽ ഒരു വ്യക്തിഗത സെഷനിൽ പങ്കെടുത്തു. മാച്ച് സ്ക്വാഡിൽ എത്താൻ ഇനിയും സമയം എടുക്കും എങ്കിലും ഈ വാർത്ത മാഞ്ചസ്റ്റർ സിറ്റിക്ക് ആശ്വാസം ആകും. റോഡ്രിയുടെ അഭാവത്തിൽ സിറ്റി ഏറെ പ്രയാസം ഈ സീസണിൽ അനുഭവിച്ചു.