സുബ്രതോ മുഖർജി യോഗ്യത മത്സരങ്ങളിൽ മിനിക്കോയിയെ 6 ഗോളിന് തകർത്തു കവരത്തി തുടങ്ങി

കവരത്തി : കെ ലീഗിൽ നേരിട്ട വലിയ തോൽവികൾ ഒരു വലിയ പാഠമായി കവരത്തിയിലെ കുട്ടികൾ എടുത്തപ്പോൾ 17 വയസ്സിന് താഴെയുള്ളവരുടെ സുബ്രതോ മുഖർജി യോഗ്യത മത്സരങ്ങളിലെ ആദ്യമത്സരത്തിൽ മിനിക്കോയിയെ എതിരില്ലാത്ത 6 ഗോളുകൾക്ക് തകർത്തു കവരത്തി തുടങ്ങി. വൈകീട്ട് നടന്ന ആദ്യമത്സരത്തിൽ തങ്ങളുടെ സർവ്വകരുത്തും കവരത്തി പുറത്തെടുത്തപ്പോൾ മിനിക്കോയി സ്‌കൂളിന് മറുപടി ഉണ്ടായില്ല. കവരത്തി സ്‌കൂളിനായി 10 നമ്പർ ജേഴ്സി അണിഞ്ഞ സുഹൈൽ ഹാട്രിക് ഗോളുകളുമായി തിളങ്ങി.

സുഹൈലിനൊപ്പം ഇരട്ടഗോൾ പ്രകടനവുമായി തിളങ്ങിയ 13 നമ്പർ ജേഴ്സി അണിഞ്ഞ നിസാൻ ഇരട്ടഗോളുകൾ നേടിയപ്പോൾ ഇർഷാദിന്റെ വകയായിരുന്നു കവരത്തിയുടെ ആറാം ഗോൾ. ജയത്തോടെ ചെറിയകര ഗ്രൂപ്പിൽ തുടക്കത്തിൽ തന്നെ ആധിപത്യം നേടാൻ കവരത്തിക്ക് ആയി. നാളെ രാവിലെ 8.30 തിന് നടക്കുന്ന മത്സരത്തിൽ വലിയകര ഗ്രൂപ്പിലെ അഗത്തി സ്‌കൂളും കടമത്ത് സ്‌കൂളും ഏറ്റുമുട്ടുമ്പോൾ വൈകീട്ട് 5 മണിക്കത്തെ മത്സരത്തിൽ തങ്ങളുടെ രണ്ടാം മത്സരത്തിനു ഇറങ്ങുന്ന മിനിക്കോയി സ്‌കൂൾ അമിനി സ്‌കൂളിനെ നേരിടും.

Previous articleബുണ്ടസ് ലീഗയിൽ ഗോൾ മഴയോടെ തുടങ്ങി ബൊറുസിയ ഡോർട്ട്മുണ്ട്
Next articleപുക്കി കലക്കി!!! നോർവിച്ചിന് തിരിച്ചുവരവിലെ ആദ്യ വിജയം