കവരത്തിയിൽ ആവേശമായി കെ ലീഗ് ഫുട്‌ബോൾ

ലക്ഷദ്വീപ് ഫുട്‌ബോളിന്റെ സമീപകാല വളർച്ചക്ക് പ്രധാന പങ്ക് വഹിച്ച കവരത്തി ഫുട്‌ബോൾ ലീഗിന്റെ പുതിയൊരു പതിപ്പിന് കൂടി മിനിയാന്ന് മുതൽ തുടക്കമായി. ലക്ഷദ്വീപിൽ നിന്നുള്ള ഫുട്‌ബോൾ താരങ്ങൾക്ക് തിളങ്ങാനുള്ള ഏറ്റവും വലിയ അവസരമായിരുന്നു എന്നും കെ ലീഗ്. ഇത്തവണ വളർന്നു വരുന്ന സ്‌കൂൾ ടീം അടക്കം 7 ടീമുകൾ ആണ് കെ ലീഗിൽ മാറ്റുരക്കുന്നത്. ലീഗിൽ എല്ലാവരും പരസ്പരം ഏറ്റുമുട്ടുകയും ആദ്യ 4 സ്ഥാനക്കാർ സെമിയിൽ പ്രവേശിക്കുകയും പിന്നീട്‌ ഐ. പി.എൽ മാതൃകയിൽ ക്വാളിഫയർ, എലിമിനേറ്റർ രീതിയിൽ ഫൈനലിലേക്ക് ടീമിനെ തിരഞ്ഞെടുക്കുന്ന രീതിയാവും ലീഗിൽ അവലംബിക്കുക. ഈ മാസം 24 നാണ് കലാശപോരാട്ടം നടക്കുക. നിലവിലെ ജേതാക്കളായ UFC, Ashadu, VCC, Green Land, GSSS, Kais, Heavens Treat എന്നിവയാണ് ലീഗിൽ മാറ്റുരക്കുന്ന ടീമുകൾ.

ലീഗിലെ ആദ്യ മത്സരത്തിൽ നിലവിലെ ജേതാക്കളായ UFC യെ Ashadu സമനിലയിൽ പിടിച്ചു. ഫൈസൽ UFC ക്കായി ഗോൾ നേടിയപ്പോൾ ഹാഷിമാണ് Ashadu വിനയായി ഗോൾ മടക്കിയത്. മറ്റൊരു മത്സരത്തിൽ നസീബിന്റെ ഇരട്ടഗോൾ മികവിൽ VCC ഗ്രീൻ ലാന്റിനെ മറികടന്നു. ഇജാസ് ആണ്‌ ഗ്രീൻ ലാന്റിന്റെ ആശ്വാസഗോൾ നേടിയത്. സ്‌കൂൾ ടീം ആയ GSSS നെ 7-0 ത്തിനു തകർത്ത കൈസ് തങ്ങളുടെ വരവ് ഗംഭീരമാക്കി. കൈസിനായി സലാഹ് ഹാട്രിക്ക് നേടിയപ്പോൾ റിയാസ് 2 ഗോളുകളും ഹാറൂൺ, ഷുഹൈബ് എന്നിവർ ഓരോ ഗോളും അടിച്ചു. ഇന്ന് വൈകീട്ട് നടക്കുന്ന മത്സരങ്ങളിൽ Ashadu നെ GSSS നേരിടുമ്പോൾ തങ്ങളുടെ ആദ്യ ജയം തേടിയിറങ്ങുന്ന നിലവിലെ ജേതാക്കളുടെ എതിരാളികൾ ഹെവൻസ്‌ ട്രീറ്റ് ആണ്‌.

Previous articleധോണിക്കെതിരെ കടുത്ത വിമർശനവുമായി യുവരാജ് സിംഗിന്റെ പിതാവ്
Next articleബിലാൽ എത്തി!! ഐലീഗിലെ ഏറ്റവും മികച്ച ഗോൾകീപ്പർ ഇനി കേരള ബ്ലാസ്റ്റേഴ്സിന്റെ സ്വന്തം