കട്മത്ത് യാഹൂ സെവൻസ് സോക്കർ കപ്പിൽ അൽസയെ തകർത്തു ഇൻവിൻസിബിൾസ്

- Advertisement -

യാഹൂ സെവൻസ് സോക്കർ കപ്പിൽ ഇന്ന് രാവിലെ നടന്ന മത്സരത്തിൽ അൽസയെ എതിരില്ലാത്ത 4 ഗോളുകൾക്ക് തകർത്തു കരുത്ത് കാട്ടി ഇൻവിൻസിബിൾസ്. ടൂർണമെന്റിലെ രണ്ടാമത്തെ മത്സരത്തിൽ രണ്ടാം പകുതിയിൽ നേടിയ ഗോളുകൾ ആണ് ഇൻവിൻസിബിൾസിന് ജയം സമ്മാനിച്ചത്. റഹീമിന്റെ ഇരട്ടഗോളുകൾ ആണ് മത്സരത്തിൽ അവർക്ക് ജയം സമ്മാനിച്ചത്. കോർണറിൽ നിന്ന് ഹെഡറിലൂടെ തൗഫീഖ് ആണ് ഇൻവിൻസിബിൾസിന് ആയി ഗോളടി തുടങ്ങിയത്.

തുടർന്ന് 3 മിനിറ്റിനുള്ളിൽ ഇരട്ടഗോളുകൾ കണ്ടത്തിയ റഹീം മത്സരം സ്വന്തം ടീമിനായി ഉറപ്പിച്ചു. മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ സാലിഹ് ആണ് ഇൻവിൻസിബിൾസിന്റെ ഗോളടി പൂർത്തിയാക്കിയത്. അതേസമയം മോശം കാലാവസ്ഥ മൂലം ഇന്ന് വൈകീട്ട് നടക്കേണ്ട മറ്റ് മത്സരങ്ങൾ മാറ്റി വച്ചു. കാലാവസ്ഥ അനുകൂലമായാൽ നാളെ വൈകുന്നേരം ഇന്നലെ നടക്കേണ്ട കോൽഹന ഹള്ളി ലാക് ബീച്ച് ബോയ്‌സ് ജൂനിയേഴ്സ് മത്സരവും അൽ മിനഹാൽ അമിഗോസ് എഫ്.സി മത്സരവും നടക്കും.

Advertisement