ബുധനാഴ്ച രാത്രി ബയേൺ മ്യൂണിക്ക് മാഞ്ചസ്റ്റർ സിറ്റിയെ തോൽപ്പിക്കാൻ കഴിയാതെ ചാമ്പ്യൻസ് ലീഗിൽ നിന്ന് പുറത്തായിരുന്നു. ഈ മത്സരം നിയന്ത്രിച്ച ഫ്രഞ്ച് റഫറി ക്ലെമന്റ് ടർപിനെതിരെ രൂക്ഷ വിമർശനവവുമായി ബയേൺ പരിശീലകൻ ടൂഷൽ രംഗത്ത്. ടൂഷലിന് ടർപിൻ മത്സരത്തിന് ഇടയിൽ ചുവപ്പ് കാർഡ് നൽകിയിരുന്നു റഫറി രണ്ട് വിവാദ പെനാൾട്ടികളും ഇന്നലെ നൽകിയിരുന്നു.
ഇന്നലെ മത്സരം നിയന്ത്രിച്ച മൂന്ന് പേരും ഇംഗ്ലീഷ് ടീമിന് അനുകൂലമായാണ് പെരുമാറിയതെന്ന് ടൂഷൽ പറയുന്നു. “ഈ മൂന്നുപേർ കളി നിയന്ത്രിക്കുമ്പോൾ ഞങ്ങൾക്കെതിരെ ആയിരുന്നതിനാൽ മത്സരത്തിൽ ഞങ്ങൾക്ക് യാതൊരു അവസരവും ഉണ്ടായിരുന്നില്ല. അതൊരു സത്യമാണ്.”, മത്സര ശേഷമുള്ള വാർത്താ സമ്മേളനത്തിൽ ടൂഷൽ പറഞ്ഞു.
“ഞാൻ റഫറിക്ക് 1/10 റേറ്റിംഗ് നൽകും. അദ്ദേഹം അത്ര മോശമായിരുന്നു. ഈ തലത്തിൽ ഇത് അത്ഭുതമാണ്. എന്തിനും ഏതിനും റഫറി വിസിൽ മുഴക്കി. ആ വിസിലുകൾ എല്ലാം ഞങ്ങൾക്ക് എതിരായിരുന്നു.” ടൂഷൽ കൂട്ടിച്ചേർത്തു.