റയൽ മാഡ്രിഡിന് വൻ തിരിച്ചടി, കാർവഹാലിന് വീണ്ടും പരിക്ക്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

സിദാനും റയൽ മാഡ്രിഡിനും വൻ തിരിച്ചടി തന്നെയാണ് നേരിടേണ്ടി വന്നിരിക്കുന്നത്. അവരുടെ റൈറ്റ് ബാക്കായ ഡാനി കർവഹാൽ വീണ്ടും പരിക്കേറ്റ് പുറത്തായിരിക്കുകയാണ്. കാർവഹാലിന് പരിശീലനത്തിന് ഇടയിലാണ് പരിക്കേറ്റിരിക്കുന്നത്. ഹാംസ്ട്രിങ് ഇഞ്ച്വറിയാണ്. താരം ഇനി ഈ സീസണിൽ കളിക്കില്ല. മുട്ടിനേറ്റ പരിക്ക് കാരണം കാർവഹാൽ ഈ സീസണിൽ മാസങ്ങളോളം പുറത്തിരിക്കേണ്ടി വന്നിരുന്നു.

അവസാന കുറേ സീസണുകളിലായി റയൽ മാഡ്രിഡിന്റെ ഒന്നാം റൈറ്റ് ബാക്കാണ് കാർവഹാൽ. താരത്തിന്റെ അഭാവത്തിൽ സിദാൻ കഷ്ടപ്പെടാൻ സാധ്യതയുണ്ട്. ഒഡ്രിയീസോള മാത്രമാണ് ഇനി റൈറ്റ് ബാക്കായി റയലിൽ ഉള്ളത്. ചാമ്പ്യൻസ് ലീഗ് സെമി ഉൾപ്പെടെ
വലിയ മത്സരങ്ങൾ ആണ് റയലിന് മുന്നിൽ ഉള്ളത്.