ലാലിഗയിൽ റയൽ മാഡ്രിഡിന് വിജയം. ഇന്ന് റയോ വയോകാനോയെ നേരിട്ട റയൽ മാഡ്രിഡ് ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് വിജയിച്ചത്. ഈ വിജയം അവരെ രണ്ടാംസ്ഥാനത്തുള്ള അത്ലറ്റിക്കോ മാഡ്രിഡിനെ മറികടക്കാൻ സഹായിച്ചു. ഇപ്പോൾ 57 പോയിന്റുമായി അവർ ബാഴ്സലോണയുടെ ഒപ്പമാണ്. എന്നാൽ ബാഴ്സലോണ ഒരു മത്സരം കുറവാണ് കളിച്ചത്.

ഇന്ന് ആദ്യ 34 മിനിറ്റുകളിൽ തന്നെ റയൽ മാഡ്രിഡ് രണ്ട് ഗോളുകൾക്ക് മുന്നിലെത്തിയിരുന്നു. മുപ്പതാം മിനിറ്റിൽ കിലിയൻ എംബാപ്പെ ആണ് റയൽ മാഡ്രിഡിനായി ആദ്യ ഗോൾ നേടിയത്. എംബാപ്പയുടെ ഈ സീസണിലെ പതിനെട്ടാം ലാലിഗ ഗോൾ ആയിരുന്നു ഇത്. തൊട്ടുപിന്നാലെ 34ആം മിനിറ്റിൽ ലൂക്കാ മോഡ്രിചിന്റെ അസിസ്റ്റൽ നിന്ന് വിനീഷ്യസ് ജൂനിയർ ലീഡ് ഇരട്ടിയാക്കി.
രണ്ടാം പകുതിയുടെ തുടക്കത്തിൽ ഡിയസിലൂടെ റയോ ഒരു ഗോൾ മടക്കിയെങ്കിലും അവർക്ക് പിന്നീട് എത്ര പരിശ്രമിച്ചിട്ടും സമനില ഗോൾ നേടാൻ ആയില്ല.