സാന്റിയാഗോ ബെർണബ്യൂവിൽ ലാസ് പാൽമാസിനെതിരെ 4-1ന്റെ ആധികാരിക വിജയം നേടിയ റയൽ മാഡ്രിഡ്, ലാ ലിഗ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തായി. ഇന്ന് ആദ്യ മിനിറ്റിൽ തന്നെ സ്ട്രൈക്കർ സിൽവയിലൂടെ ലാസ് പാൽമാസ് ഗോൾ നേടിയിരുന്നു. ഇവിടെ നിന്ന് തിരിച്ചടിച്ചാണ് റയൽ വിജയിച്ചത്.
18-ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ കൈലിയൻ എംബാപ്പെ സമനില ഗോൾ നേടി. തുടർന്ന് 33-ാം മിനിറ്റിൽ ലൂക്കാസ് വാസ്‌ക്വസ് ആരംഭിച്ച മികച്ച പ്രത്യാക്രമണം മുതലെടുത്ത് ബ്രാഹിം ഡയസ് ആതിഥേയരെ മുന്നിലെത്തിച്ചു.
മൂന്ന് മിനിറ്റിനുശേഷം റോഡ്രിഗോയുടെ ഒരു സ്ലിക്ക് അസിസ്റ്റിന് ശേഷം എംബാപ്പെ റയൽ മാഡ്രിഡിന്റെ ലീഡ് വർദ്ധിപ്പിച്ചു,
57-ാം മിനിറ്റിൽ റോഡ്രിഗോ ഗോൾ നേടിയതോടെ റയൽ മാഡ്രിഡ് വിജയം പൂർത്തിയാക്കി. ഈ വിജയം റയൽ മാഡ്രിഡിനെ 20 മത്സരങ്ങളിൽ നിന്ന് 46 പോയിന്റിൽ എത്തിച്ചു.