റയൽ മാഡ്രിഡ് ബെൻഫിക്കയിൽ നിന്ന് ആൽവാരോ കാറേറസിനെ സ്വന്തമാക്കി; €50 മില്യൺ ഡീലിൽ ഒപ്പുവെച്ചു

Newsroom

Picsart 25 07 15 01 09 26 127

റയൽ മാഡ്രിഡ് സ്പാനിഷ് ലെഫ്റ്റ് ബാക്ക് ആൽവാരോ കാറേറസിനെ ബെൻഫിക്കയിൽ നിന്ന് ആറ് വർഷത്തെ കരാറിൽ സൈൻ ചെയ്തു. 22 വയസ്സുകാരനായ താരത്തിന്റെ സൈനിംഗ് റയൽ ഔദ്യോഗികമായി പ്രഖ്യാപിച്ചു.
മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം കൂടിയായ കാറേറസിന് വേണ്ടി മാഡ്രിഡ് ഏകദേശം €50 മില്യൺ യൂറോ ആണ് റയൽ ചെലവഴിച്ചത്.

1000226419

ബെൻഫികക്ക് ആയി 62 മത്സരങ്ങളിൽ നിന്ന് അഞ്ച് ഗോളുകൾ നേടിയ അദ്ദേഹം, ആദ്യം ലോണിൽ ആണ് ബെൻഫികയിൽ ചേർന്നത്. പിന്നീട് 2024-ൽ €6 മില്യൺ യൂറോയ്ക്ക് സ്ഥിരമായി അവിടേക്ക് മാറുകയും ചെയ്തിരുന്നു.


2031 ജൂൺ 30 വരെ നീണ്ടു നിൽക്കുന്ന ആറ് വർഷത്തെ കരാർ ആണ് താരം ഒപ്പുവെച്ചത്. പുതിയ മാനേജർ സാബി അലോൺസോയുടെ കീഴിലുള്ള നാലാമത്തെ പ്രധാന സൈനിംഗാണ് കാറേറസ്. ട്രെന്റ് അലക്സാണ്ടർ-ആർനോൾഡ്, ഡീൻ ഹൂയിസെൻ, ഫ്രാങ്കോ മാസ്റ്റാൻടുവാനോ എന്നിവർ ഇതിനകം ടീമിലെത്തിയിട്ടുണ്ട്.