റയൽ മാഡ്രിഡിന് പരിക്കിന്റെ പ്രശ്നങ്ങൾ തുടരുകയാണ്. ലൂക്കാസ് വാസ്‌ക്വസും റോഡ്രിഗോയും ഏകദേശം ഒരു മാസത്തേക്ക് പുറത്തിരിക്കുമെന്ന് ക്ലബ് ഇന്ന് സ്ഥിരീകരിച്ചു. 2024ൽ ഇനി ഇരുവരും കളിക്കാനുള്ള സാധ്യത കുറവാണ്. ഒസാസുനയ്‌ക്കെതിരായ മാഡ്രിഡിൻ്റെ ലാ ലിഗ മത്സരത്തിൻ്റെ ഇടയിലാണ് ഇരുവർക്കും പരിക്കേറ്റത്.

ലൂക്കാസ് വാസ്‌ക്വസിൻ്റെ ഇടതുകാലിലെ നീണ്ട അഡക്‌റ്റർ പേശിക്ക് പരിക്കേറ്റതായി പരിശോധനയിൽ കണ്ടെത്തി. സ്ക്വാഡിലെ മറ്റൊരു പ്രധാന കളിക്കാരനായ റോഡ്രിഗോയ്ക്കും ഒസാസുന മത്സരത്തിനിടെ ആണ് പരിക്കേറ്റത്. ഇടതു കാലിൽ റെക്ടസ് ഫെമോറിസ് പരിക്ക് ക്ലബ് സ്ഥിരീകരിച്ചു.
ഇതേ മത്സരത്തിൽ ഡിഫൻഡർ എഡർ മിലിറ്റാവോയ്ക്ക് ACL പരിക്കുമേറ്റിരുന്നു. അദ്ദേഹത്തിൻ്റെ പരിക്ക് പ്രത്യേകിച്ച് ഗുരുതരമാണ്, മാസങ്ങളോളം അദ്ദേഹം പുറത്തായിരിക്കും.