93-ാം മിനിറ്റിൽ യുവ സ്‌ട്രൈക്കർ ഗൊൺസാലോ ഗാർസിയയുടെ ഹെഡറിലൂടെ റയൽ മാഡ്രിഡ് കോപ ഡെൽ റേ ക്വാർട്ടറിൽ 3-2ന്റെ നാടകീയ വിജയം സ്വന്തമാക്കി. ലൂക്ക മോഡ്രിച്ചിന്റെയും എൻഡ്രിക്കിന്റെയും ആദ്യ ഗോളുകൾ മാഡ്രിഡിന് ലീഡ് നൽകിയിരുന്നു. എന്നാൽ ജുവാൻ ക്രൂസിന്റെ ഇരട്ട ഗോളുകൾ ലെഗാനസിനെ സമനിലയിൽ എത്തിച്ചു.
എക്സ്ട്രാ ടൈം അനിവാര്യമാണെന്ന് തോന്നിയ നിമിഷത്തിൽ ബ്രാഹിം ഡയസിന്റെ മികച്ച ക്രോസ് മുതലെടുത്ത് ഗാർസിയ വിജയം ഉറപ്പിക്കുക ആയിരുന്നു.
ചെറിയ പരിക്കുകൾ കാരണം കൈലിയൻ എംബാപ്പെ, ജൂഡ് ബെല്ലിംഗ്ഹാം എന്നിവരില്ലാതെയാണ് മാഡ്രിഡ് കളിച്ചത്. പ്രതിരോധത്തിലെ ഇഞ്ച്വറികൾ കാരണം യുവ പ്രതിരോധക്കാരായ ജേക്കബോ റാമോൺ, റൗൾ അസെൻസിയോ എന്നിവരെ ആഞ്ചലോട്ടി കളത്തിലിറക്കി.