സെവില്ലയിലെ എസ്റ്റാഡിയോ ഡി ലാ കാർട്ടൂജയിൽ നടന്ന ആവേശകരമായ മത്സരത്തിൽ ഒസാസുനയെ 2-1ന് തോൽപ്പിച്ച് റയൽ മാഡ്രിഡ് അവരുടെ 20-ാമത് കോപ്പ ഡെൽ റേ ട്രോഫി സ്വന്തമാക്കി. കളിയുടെ തുടക്കം മുതൽ ആധിപത്യം പുലർത്തിയ ലോസ് ബ്ലാങ്കോസ് രണ്ടാം മിനിറ്റിൽ റോഡ്രിഗോയുടെ ഗോളിൽ ലീഡ് നേടി. വിനീഷ്യസിന്റെ മികച്ച ഒരു അസിസ്റ്റിൽ നിന്നായിരുന്നു ഈ ഗോൾ. ശക്തമായി പൊരുതിയ ഒസാസുന 58-ാം മിനിറ്റിൽ ലൂക്കാസ് ടോറോയുടെ ഗോളിൽ സമനില നേടി.
എന്നിരുന്നാലും, റയൽ മാഡ്രിഡ് മത്സരം കയ്യിൽ നിന്ന് വഴുതിപ്പോകാൻ സമ്മതിച്ചില്ല, . എഴുപതാം മിനിറ്റിൽ മത്സരത്തിലെ തന്റെ രണ്ടാം ഗോളും നേടി റോഡ്രിഗോ വിജയം ഉറപ്പിച്ച് വീണ്ടും റയൽ മാഡ്രിഡിന്റെ ഹീറോയായി.
ഈ വിജയം റയൽ മാഡ്രിഡിന്റെ 20-ാമത് കോപ്പ ഡെൽ റേ ട്രോഫി ക്യാബിനിലേക്ക് എത്തിക്കുന്നു. ഇതിനു മുമ്പ് 2013-14 സീസണിലായിരുന്നു റയൽ ഈ കിരീടം നേടിയത്.