ചാമ്പ്യൻസ് ലീഗ് പ്ലേഓഫിന്റെ ആദ്യ പാദത്തിൽ റയൽ മാഡ്രിഡ് മാഞ്ചസ്റ്റർ സിറ്റിക്കെതിരെ 3-2 ന് വിജയം നേടി. ജൂഡ് ബെല്ലിംഗ്ഹാം നാടകീയമായ ഒരു സ്റ്റോപ്പേജ് ടൈം വിന്നറാണ് കളിയുടെ വിധി നിർണയിച്ചത്.

ഇന്ന് എർലിംഗ് ഹാലാൻഡ് രണ്ട് തവണ സിറ്റിക്ക് ലീഡ് നൽകിയതായിരുന്നു. ആദ്യം 19ആം മിനുറ്റിൽ ഹാളൻഡ് നേടിയ ഗോളിന് കൈലിയൻ എംബാപ്പെ 60ആം മിനുറ്റിൽ മറുപടി നൽകി. 80ആം മിനുറ്റിൽ വീണ്ടും ഹാളണ്ടിന്റെ ഗോൾ വന്നു. ഇത്തവണ പെനാൽറ്റിയിൽ നിന്നായിരുന്നു ഗോൾ. 86ആം മിനുറ്റിൽ ബ്രാഹിം ഡയസ് സ്പാനിഷ് ഭീമന്മാർക്ക് വേണ്ടി സമനില നേടി.
92-ാം മിനിറ്റിൽ, ബെല്ലിംഗ്ഹാമിന്റെ ഫിനിഷ് വന്നു. ഫെബ്രുവരി 19 ന് ആകും രണ്ടാം പാദ മത്സരം നടക്കുക.