ഡിപോർട്ടീവോ മിനറയെ 5-0ന് പരാജയപ്പെടുത്തി കൊണ്ട് റയൽ മാഡ്രിഡ് കോപ്പ ഡെൽ റേ പ്രീക്വാർട്ടറിലേക്ക് എത്തി.
ആദ്യ പകുതിയിൽ ഫെഡറിക്കോ വാൽവെർഡെ, എഡ്വേർഡോ കാമവിംഗ, അർദ ഗുലർ എന്നിവരുടെ ഗോളുകൾ സ്പാനിഷ് വമ്പന്മാർക്ക് കരുത്തായപ്പോൾ ലൂക്കാ മോഡ്രിച്ചും ഒപ്പം രണ്ടാം ഗോളുമായി ഗുലറും രണ്ടാം പകുതിയിൽ വിജയം ഉറപ്പിച്ചു.
സൗദി അറേബ്യയിൽ നടക്കാനിരിക്കുന്ന സ്പാനിഷ് സൂപ്പർ കപ്പിനെ മുൻനിർത്തി, കൈലിയൻ എംബാപ്പെ, വിനീഷ്യസ് ജൂനിയർ എന്നിവരെപ്പോലുള്ള പ്രധാന കളിക്കാർക്ക് വിശ്രമം നൽകിയാണ് മാനേജർ കാർലോ ആൻസലോട്ടി ഇന്നലെ ടീമിനെ ഇറക്കിയത്.
ബാക്ക് പോസ്റ്റിൽ കൃത്യമായ വോളിയിലൂടെ വാൽവെർഡെ സ്‌കോറിംഗ് തുറന്നു, മിനിറ്റുകൾക്ക് ശേഷം മികച്ച ഹെഡ്ഡറിലൂടെ കാമവിംഗ ലീഡ് ഇരട്ടിയാക്കി. അകത്തേക്ക് കട്ട് ചെയ്ത് കയറിയ ഒരു നീക്കത്തിലൂടെ ആയിരുന്നു ഗുലറിന്റെ ഗോൾ.
രണ്ടാം പകുതിയിൽ, വെറ്ററൻ മോഡ്രിച്ച് ഒരു മികച്ച ഗോൾ ചേർത്തും മോഡ്രിച് ഇത് തുടർച്ചയായ രണ്ടാം മത്സരത്തിലാണ് ഗോൾ നേടുന്നത്. ഫ്രാൻ ഗാർഷ്യയുടെ അസിസ്റ്റിൽ നിന്നായിരുന്നു ഗുലറിന്റെ രണ്ടാം ഗോൾ.