2025 ഫെബ്രുവരി 2 ന് ശ്രീനഗറിലെ ടിആർസി ഫുട്ബോൾ ടർഫിൽ നടന്ന ഐ-ലീഗ് മത്സരത്തിൽ ഷില്ലോങ് ലജോങ് എഫ്‌സിയെ 2-0 ന് പരാജയപ്പെടുത്തി റിയൽ കശ്മീർ എഫ്‌സി സ്വന്തം മൈതാനത്തെ ആധിപത്യം തുടർന്നു. അമിനോ ബൗബ (45+4’), കമാൽ ഇസ്സ (88’) എന്നിവരുടെ ഗോളുകൾ ആണ് കാശ്മീരിന്റെ വിജയം ഉറപ്പിച്ചു, അവർ ഹോം ഗ്രൗണ്ടിൽ എട്ട് മത്സരങ്ങളായി പരാജയം അറിഞ്ഞിട്ടില്ല.
12 മത്സരങ്ങളിൽ നിന്ന് 19 പോയിന്റുമായി റിയൽ കാശ്മീർ പട്ടികയിൽ നാലാം സ്ഥാനത്തേക്ക് ഉയർന്ന. അതേസമയം ലജോങ് 16 പോയിന്റുമായി ഏഴാം സ്ഥാനത്ത് തുടരുന്നു.