മാഞ്ചസ്റ്റർ സിറ്റിയുടെ ആരാധകർക്ക് സന്തോഷ വാർത്ത. ക്ലബ്ബിന്റെ പുതിയ സൈനിംഗായ റയാൻ ഷെർക്കിക്ക് ഏറ്റ ഹാംസ്ട്രിങ് പരിക്ക് പൂർണ്ണമായും ഭേദമായി. മാഞ്ചസ്റ്റർ യുണൈറ്റഡ്, നാപോളി, ആഴ്സണൽ തുടങ്ങിയ പ്രധാന മത്സരങ്ങൾ നഷ്ട്ടപെട്ട ചെർക്കി, ഈ ആഴ്ച നടത്തിയ എം.ആർ.ഐ സ്കാനിൽ പരിക്കിൽ നിന്ന് പൂർണ്ണമായും മുക്തി നേടിയതായി സ്ഥിരീകരിച്ചു.

ഷെർക്കി ഇപ്പോൾ പുനരധിവാസ പരിശീലനം ആരംഭിച്ചിട്ടുണ്ട്. അടുത്ത ദിവസങ്ങളിൽ തന്നെ അദ്ദേഹം ടീമിനൊപ്പം മുഴുവൻ പരിശീലനത്തിലും ചേരുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് മൊണാക്കോയ്‌ക്കോ ബ്രെന്റ്ഫോഡിനോ എതിരായ മത്സരത്തിൽ അദ്ദേഹത്തിന് അവസരം നൽകിയേക്കാം.
എങ്കിലും, പരിശീലകൻ പെപ് ഗ്വാർഡിയോള അദ്ദേഹത്തെ ഉടൻ കളിക്കളത്തിലേക്ക് ഇറക്കാൻ സാധ്യതയില്ല. ഈ വാരാന്ത്യത്തിൽ ബേൺലിക്കെതിരായ മത്സരത്തിൽ ഷെർക്കി കളിക്കില്ലെന്നും, പടിപടിയായി അദ്ദേഹത്തെ ടീമിലേക്ക് തിരികെ കൊണ്ടുവരാനാണ് ക്ലബ്ബ് ലക്ഷ്യമിടുന്നതെന്നും ഗ്വാർഡിയോള സൂചിപ്പിച്ചു.