മാഞ്ചസ്റ്റർ യുണൈറ്റഡ് അറ്റാക്കിങ് താരം റാഷ്ഫോർഡിനെ മാഞ്ചസ്റ്റർ യുണൈറ്റഡ് വിൽക്കാൻ ശ്രമിക്കും. ഓൾഡ് ട്രാഫോർഡിൽ കാര്യങ്ങൾ റാഷ്ഫോർഡിന് അനുകൂലമായല്ല മുന്നോട്ട് പോകുന്നത്. വരുന്ന ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ മാർക്കസ് റാഷ്ഫോർഡിനെ വിൽക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് നോക്കും. നല്ല ഓഫറുകൾ വരികയാണെങ്കിൽ ജനുവരിയിൽ തന്നെ താരം ക്ലബ് വിടും.
റാഷ്‌ഫോർഡ് തൻ്റെ പദ്ധതികളുമായി പൊരുത്തപ്പെടുന്നില്ലെന്ന് മാനേജർ റൂബൻ അമോറിം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. റാഷ്ഫോർഡിനെ മാഞ്ചസ്റ്റർ ഡെർബിയിൽ പുറത്തിരുത്തുകയും ചെയ്തിരുന്നു. റാഷ്ഫോർഡ് അവസാന രണ്ട് സീസണുകളായി ഒട്ടും ഫോമിൽ അല്ല. താരം ഗോൾ കണ്ടെത്താൻ ഇപ്പോഴും പ്രയാസപ്പെടുകയാണ്. മാഞ്ചസ്റ്റർ യുണൈറ്റഡ് അക്കാദമിയിലൂടെ വളർന്നു വന്ന താരമാണ് റാഷ്ഫോർഡ്.