താൻ പുതിയ വെല്ലുവിളിയെ കുറിച്ച് ആലോചിക്കുന്നു, മാഞ്ചസ്റ്റർ യുണൈറ്റഡ് വിടുമെന്ന് സൂചന നൽകി റാഷ്ഫോർഡ്

Newsroom

Picsart 23 02 19 22 42 38 167
Download the Fanport app now!
Appstore Badge
Google Play Badge 1

മാഞ്ചസ്റ്റർ യുണൈറ്റഡിൻ്റെ മാച്ച്‌ഡേ സ്ക്വാഡിൽ നിന്ന് മാനേജർ റൂബൻ അമോറിം ഒഴിവാക്കിയതിന് പിന്നാലെ ക്ലബ് വിടുമെന്ന് സൂചന നൽകി മാർക്കസ് റാഷ്ഫോർഡ്. താൻ ഒരു പുതിയ വെല്ലുവിളിയെക്കുറിച്ച് ആലോചിക്കുകയാണെന്ന് റാഷ്‌ഫോർഡ് ഹെൻറി വിന്ററിനോട് സംസാരിക്കവെ പറഞ്ഞു. സമീപഭാവിയിൽ തന്നെ ക്ലബ് വിടുമെന്ന സൂചന ആണ് ഇതിലൂടെ റാഷ്ഫോർഡ് നൽകുന്നത്.

Picsart 24 05 21 18 46 04 843

“എനിക്ക്, വ്യക്തിപരമായി, ഞാൻ ഒരു പുതിയ വെല്ലുവിളിക്കും അടുത്ത ഘട്ടത്തിനും തയ്യാറാണെന്ന് കരുതുന്നു.” 20 വർഷത്തോളമായി തൻ്റെ വീടായിരുന്ന ക്ലബ്ബുമായി തനിക്കുള്ള വൈകാരിക ബന്ധം അദ്ദേഹം അംഗീകരിച്ചു, എന്നാൽ തൻ്റെ വിടവാങ്ങൽ നെഗറ്റീവ് വികാരങ്ങളോടെയായിരിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

“ഞാൻ ക്കബ് പോകുമ്പോൾ അത് ‘കഠിനമായ വികാരം’ തന്നെ ആയിരിക്കും. മാഞ്ചസ്റ്റർ യുണൈറ്റഡിനെക്കുറിച്ച് നിങ്ങൾക്ക് എന്നിൽ നിന്ന് മോശം അഭിപ്രായങ്ങളൊന്നും ലഭിക്കാൻ പോകുന്നില്ല, ”റാഷ്ഫോർഡ് വിശദീകരിച്ചു.

“മുമ്പ് മറ്റ് കളിക്കാർ എങ്ങനെ വിട്ടുപോയി എന്ന് ഞാൻ കണ്ടിട്ടുണ്ട്, ആ വ്യക്തികളിൽ ഒരാളാകാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഞാൻ പോകുമ്പോൾ ഞാൻ ഒരു പ്രസ്താവന നടത്തും, അത് എന്നിൽ നിന്നായിരിക്കും. ” അദ്ദേഹം പറഞ്ഞു.