മാർക്കസ് റഷ്ഫോഡുമായി കരാർ ചർച്ചകളിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയിക്കുന്നതായി റിപ്പോർട്ടുകൾ. 2027വരെയുള്ള കരാർ ഒപ്പുവെക്കാൻ റാഷ്ഫോർഡ് തയ്യാറാണ്. താരം ഉടൻ കരാർ ഒപ്പുവെക്കും എന്ന് ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. താരത്തിന് നിലവിൽ 2024 ജൂൺ വരെയുള്ള കരാർ യുണൈറ്റഡിൽ ഉണ്ട്.
ടെൻ ഹാഗിന്റെ വരവ് താരത്തെ തന്റെ ഏറ്റവും മികച്ച ഫോമിലേക്ക് എത്തിച്ചിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡ് അക്കാദമിയിലൂടെ വളർന്നു വന്ന റാഷ്ഫോർഫ് ക്ലബ് വിട്ട് എങ്ങോട്ടും പോകാൻ ആഗ്രഹിക്കുന്നില്ല. പുതിയ കരാർ ഒപ്പുവെക്കുന്നതോടെ ടീമിൽ ഏറ്റവും കൂടുതൽ വേതനം വാങ്ങുന്ന താരമായി റാഷ്ഫോർഡ് മാറും.
മാഞ്ചസ്റ്റർ യുണൈറ്റഡഡിന്റെ 2022/23 സീസണിലെ മികച്ച താരത്തിനുള്ള സർ മാറ്റ് ബസ്ബി പ്ലെയർ ഓഫ് ദ ഇയർ അവാർഡ് പുരസ്കാരം മാർക്കസ് റാഷ്ഫോർഡ് സ്വന്തമാക്കിയിരുന്നു. കരിയറിൽ ആദ്യമായാണ് റാഷ്ഫോർഡ് ഈ പുരസ്കാരം സ്വന്തമാക്കുന്നത്. ഈ സീസണിൽ 30 ഗോളുകൾ നേടാൻ റാഷ്ഫോർഡിന് ആയിരുന്നു. 30 ഗോളുകൾക്ക് പുറമേ, 11 അസിസ്റ്റുകളും റാഷ്ഫോർഡ് ഈ സീസണിൽ സംഭാവന ചെയ്തു.