മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് ലോണിൽ ചേർന്നതിനുശേഷം താൻ കൂടുതൽ ഫിറ്റ് ആയി അനുഭവപ്പെടുന്നു എന്നും മികച്ച ഫുട്ബോൾ കളിക്കുന്നുണ്ടെന്നും മാർക്കസ് റാഷ്‌ഫോർഡ് പറഞ്ഞു. ഞായറാഴ്ച പ്രെസ്റ്റൺ നോർത്ത് എൻഡിനെതിരായ വില്ലയുടെ 3-0 വിജയത്തിൽ ഇരട്ട ഗോളുകൾ നേടി 27 കാരനായ ഫോർവേഡ് മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു.

പുതിയ മാനേജർ റൂബൻ അമോറിമിന്റെ കീഴിൽ യുണൈറ്റഡിൽ നിന്ന് പുറത്തായിരുന്ന റാഷ്‌ഫോർഡ് വില്ലയിലേക്ക് ലോണിൽ പോകാൻ തീരുമാനിക്കുകയായിരുന്നു.
“ഒരു ഫോർവേഡിന് ഒരു ഗോൾ നേടുന്നത് എല്ലായ്പ്പോഴും നല്ലതാണ്, അതിനാൽ അത് തുടരാൻ ആകുമെന്ന് പ്രതീക്ഷിക്കുന്നു. ഞാൻ ഇവിടെ വന്നതിനുശേഷം മികച്ച ഫിറ്റ്നസ് നേടുകയും മികച്ച ഫുട്ബോൾ കളിക്കുകയും ചെയ്യുന്നുണ്ടെന്ന് എനിക്ക് തോന്നുന്നു. എന്റെ ശരീരം നന്നായാതായി തോന്നുന്നു, ഇപ്പോൾ ഞാൻ എന്റെ ഫുട്ബോൾ ആസ്വദിക്കുന്നു.” – റാഷ്ഫോർഡ്