ബുധനാഴ്ച നടന്ന മത്സരത്തിൽ ബ്രൈറ്റൺ & ഹോവ് ആൽബിയണിനെതിരെ 3-0 എന്ന മികച്ച വിജയം നേടി ആസ്റ്റൺ വില്ല. ആസ്റ്റൺ വില്ലയ്ക്കായി മാർക്കസ് റാഷ്‌ഫോർഡ് തന്റെ ആദ്യ പ്രീമിയർ ലീഗ് ഗോൾ നേടി.

ഗോളില്ലാത്ത ആദ്യ പകുതിക്ക് ശേഷം, 51-ാം മിനിറ്റിൽ റാഷ്‌ഫോർഡ് ഡെഡ്‌ലോക്ക് തകർത്തു. മോർഗൻ റോജേഴ്‌സിന്റെ ലോംഗ് പാസ് നിയന്ത്രിച്ചു, ബാർട്ട് വെർബ്രഗ്ഗനെ മറികടന്നു. 78-ാം മിനിറ്റിൽ മാർക്കോ അസെൻസിയോ റോജേഴ്‌സിന്റെ ലോ ക്രോസ് ഫിനിഷ് ചെയ്തപ്പോൾ വില്ല ലീഡ് ഇരട്ടിയാക്കി. സ്റ്റോപ്പേജ് സമയത്ത്, വില്ലയ്‌ക്കായി ഡോണെൽ മാലൻ തന്റെ ആദ്യ ഗോളിലൂടെ വിജയവും ഉറപ്പിച്ചു.
ഈ തോൽവിയോടെ ബ്രൈറ്റന്റെ അഞ്ച് മത്സരങ്ങളിലെ അപരാജിത ലീഗ് റൺ അവസാനിച്ചു. അതേസമയം വില്ല 48 പോയിന്റുമായി ഏഴാം സ്ഥാനത്തേക്ക് ഉയർന്നു.