ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ ബ്രസീലിനെതിരെ 4-1ന്റെ നേടിയ വിജയത്തിന് ശേഷം അർജന്റീന പരിശീലകൻ ലയണൽ സ്കലോണി തന്റെ ടീമിന്റെ കൂട്ടായ പരിശ്രമത്തെ പ്രശംസിച്ചു. മത്സരശേഷം സംസാരിച്ച സ്കലോണി, ഒരു ഏകീകൃത യൂണിറ്റായി കളിക്കുന്നതിലൂടെയാണ് അർജന്റീനയുടെ ആധിപത്യം നേടിയത് എന്ന് പറഞ്ഞു.

“ഇത് ഒരു ടീം വിജയമാണ്, കാരണം ഞങ്ങൾ ഒരു ടീമായി കളിച്ചു, അതുകൊണ്ടാണ് ഞങ്ങൾക്ക് ബ്രസീലിനെ ചെറുതാക്കാൻ ആയത്. അവരെ തോൽപ്പിക്കാനുള്ള ഒരേയൊരു മാർഗം അതാണ്. ഞങ്ങൾ മികച്ച മത്സരങ്ങൾ കളിച്ചുവെന്ന് ഞാൻ കരുതുന്നു,” സ്കലോണി പറഞ്ഞു.
റാഫിഞ്ഞയുടെ മത്സരത്തിന് മുമ്പുള്ള പ്രസ്താവനകളെ കുറിച്ച് ചോദിച്ചപ്പോൾ, സ്കലോണി അദ്ദേഹം പറഞ്ഞത് താൻ ക്ഷമിക്കുന്നു എന്ന് പറഞ്ഞു.
“റാഫിഞ്ഞ മനഃപൂർവ്വം അത് ചെയ്തിട്ടില്ലെന്ന് എനിക്കറിയാം, കാരണം അദ്ദേഹം തന്റെ രാജ്യത്തെ പ്രതിരോധിക്കുകയാണ്, ആരെയും വേദനിപ്പിക്കാൻ അദ്ദേഹം ഉദ്ദേശിച്ചിരുന്നില്ല എന്ന് എനിക്ക് ഉറപ്പുണ്ട്. എന്നാൽ ഒരു മത്സരം തീവ്രമാക്കാൻ പ്രസ്താവനകളുടെ ആവശ്യമില്ല.”സ്കലോണി പറഞ്ഞു.
ഈ വിജയത്തോടെ, അർജന്റീന ഔദ്യോഗികമായി യോഗ്യത നേടി.